അസം പൗരത്വപട്ടിക: പരാതികൾ സമർപ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡൽഹി: അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട്​ പരാതികൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. സുപ്രീംകോട തിയാണ്​ പരാതി നൽകുന്നതിനുള്ള തീയതി ദീർഘിപ്പിച്ചത്​. പുതിയ നിബന്ധന പ്രകാരം ഡിസംബർ 31ന്​ മുമ്പ്​ പരാതികൾ സമർപ്പി ച്ചാൽ മതി.

പൗരത്വ പട്ടികയുടെ വെരിഫിക്കേഷൻ നടത്താനുള്ള തീയതിയും സുപ്രീംകോടതി ദീർഘിപ്പിച്ചിട്ടുണ്ട്​. ഫെബ്രുവരി 15ന​ുള്ളിൽ വെരിഫിക്കേഷൻ നടത്തിയാൽ മതിയാകും. 14.8 ലക്ഷം പേർ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട്​ പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. സാക്ഷരത കുറവുള്ള മേഖലയിൽ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട്​ പരാതികൾ ഉന്നയിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന്​ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.

അതേസമയം, അസമിൽ​ തെരഞ്ഞെടുപ്പ്​ അടുത്തതാണ്​ സമയം ദീർപ്പിക്ക​ണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ഉയർത്താൻ​ കാരണമെന്ന റിപ്പോർട്ടും പുറത്ത്​ വരുന്നുണ്ട്​.

Tags:    
News Summary - Supreme Court Extends Assam Citizens List Deadline To December 31-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.