അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എം.എൽ.എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഡൽഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാൾ തടവിൽകഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയിൽവ്യക്തമാക്കി. സി.ബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ ആ കേസിലെ ​ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജയിൽ മോചനം. ജൂലൈ 17ാം തീയതിയായിരിക്കും കെജ്രിവാളിനെതിരായ കേസ് ഹൈകോടതി പരിഗണിക്കുക.

നേരത്തെ മെയ് 10ാം തീയതിയും അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുത്, ഫയലുകളിൽ ഒപ്പിടരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയായിരുന്നു അന്ന് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇ.ഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസിൽ സി.ബി.ഐയും കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Supreme Court grants interim bail to Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.