ന്യൂഡൽഹി: ‘ഏറ്റുമുട്ടൽ വിദഗ്ധൻ’ പ്രദീപ് ശർമക്ക് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന മുംബൈ ലീലാവതി ആശുപത്രിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്നാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, രാജേഷ് ബിന്ദാൽ എന്നിവരടങ്ങുന്ന ബെഞ്ച് മൂന്നാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ഭാര്യയുടെ ചികിത്സാ പുരോഗതിയുടെ റിപ്പോർട്ട് ശർമ ഹാജരാക്കണമെന്ന് ബെഞ്ച് നിർദേശിച്ചു.
മുംബൈയിൽ മുകേഷ് അംബാനിയുടെ വീടിനടുത്ത് 20 ജലാറ്റിൻ സ്റ്റിക്കുകളുള്ള കറുത്ത സ്കോർപിയോ കാർ കണ്ടെത്തിയെന്നും ഭീകര ഭീഷണിയുണ്ടെന്നും പറഞ്ഞ് മൻസൂഖ് ഹിരൺ എന്ന വ്യവസായിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയതിനെ തുടർന്നാണ് സചിൻ വാസെ എന്ന പൊലീസ് ഉദ്യോഗസ്ഥനൊപ്പം പ്രദീപ് ശർമ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.