സു​പ്രീം​കോ​ട​തി

അദാനിക്കെതിരായ ലേഖനമെഴുതിയതിന് സമൻസ്; മാധ്യമപ്രവർത്തകർക്ക് സുപ്രീംകോടതി സംരക്ഷണം

ന്യൂഡൽഹി: അദാനിക്കെതിരായ ലേഖനം എഴുതിയതിന്റെ പേരിൽ ഗുജറാത്ത് പൊലീസിന്റെ നടപടികളിൽ നിന്ന് മാധ്യമപ്രവർത്തകരായ രവി നായർ, ആനന്ദ് മംഗ്നാലെ എന്നിവർക്ക് സുപ്രീംകോടതിയുടെ സംരക്ഷണം. അദാനിയുടെ ഓഹരിയിൽ നിക്ഷേപിച്ച ഒരാളുടെ പരാതിയിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഗുജറാത്ത് പൊലീസ് ഇരുവർക്കും സമൻസ് അയച്ചത്.

ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് നെറ്റ്‍വർക്ക് പ്രൊജക്റ്റ്(ഒ.സി.സി.ആർ.പി) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അദാനി -ഹിൻഡൻബർഗ് വിഷയത്തിലെ ലേഖനത്തിനെതിരായ പരാതിയിലെ അന്വേഷണത്തിന് നേരിട്ട് ഹാജരാകാനുള്ള അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സമൻസ് ചോദ്യം ചെയ്താണ് ഇരുവരും സുപ്രീംകോടതിയിലെത്തിയത്. ‘ഇന്ത്യയുടെ ശക്തരായ അദാനി ഗ്രൂപ്പിന്റെ കുലുക്കിയ ഓഹരി കൃത്രിമ ആരോപണത്തിലേക്ക് ഉൾക്കാഴ്ച നൽകുന്ന രേഖകൾ’ എന്ന പേരിലായിരുന്നു ഇരുവരും ചേർന്ന് എഴുതിയ ലേഖനം.

എന്തിനാണ് ഇരുവരും നേരിട്ട് സുപ്രീംകോടതിയിലേക്ക് വന്നതെന്ന് ജസ്റ്റിസ​ുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. ഗുജറാത്തിൽ കേസെടുക്കാനുള്ള അധികാരം ഇല്ലെന്നും അവരെ ഗുജറാത്തിലേക്ക് വിടരുതെന്നും മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് ഇതിന് മറുപടി നൽകി. സമൻസിന് ആധാരമായ പരാതിയുടെ പകർപ്പ് ഇരുവർക്കും നൽകിയി​ട്ടില്ലെന്നും ജയ്സിങ് ബോധിപ്പിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്ത കേസിൽ എന്ത് അധികാരമുപയോഗിച്ചാണ് സമൻസ് എന്ന് അവർ ചോദിച്ചു.  

Tags:    
News Summary - Supreme Court grants interim relief to two journalists summoned by Gujarat Police over article on Adani group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.