ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ ഭരണഘടനയുടെ സമ്പൂർണ തകർച്ചയാണ് സംഭവിച്ചതെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ. ജമ്മു-കശ്മീരിലെ ജനങ്ങളുടെ സമ്മതമില്ലാതെ നടന്ന പ്രക്രിയയെ നിയമവിരുദ്ധ നടപടികളുടെ വിചിത്ര വേലയെന്നും ഇതിനെതിരായ ഹരജികളിലെ അന്തിമ വാദത്തിന്റെ രണ്ടാം ദിവസം സിബൽ വിശേഷിപ്പിച്ചു. പക്ഷപാതപരമായ രാഷ്ട്രീയവും ഭരണഘടനവിരുദ്ധമായ തീരുമാനവുമായിരുന്നുവെന്ന് സിബൽ വാദിച്ചപ്പോൾ, രാഷ്ട്രീയ തീരുമാനമാണെങ്കിലും ഭരണഘടനാപരമാണോ എന്നതാണ് ചോദ്യമെന്ന് സുപ്രീംകോടതി പ്രതികരിച്ചു. കേസിൽ ചൊവ്വാഴ്ച വാദം തുടരും.
ജമ്മു-കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയാൻ കേന്ദ്രം കൈക്കൊണ്ട നടപടി ഭരണഘടനാപരമാണോ എന്ന് മാത്രമേ സുപ്രീംകോടതി തീർപ്പ് കൽപിക്കേണ്ടതുള്ളൂ എന്ന് സിബൽ ചൂണ്ടിക്കാട്ടി. നടപടി കേവലം രാഷ്ട്രീയമാണ്. അതിനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി നിയമ വിരുദ്ധവുമാണ്. 370-ാം അനുഛേദം ജമ്മു കശ്മീരിന് നൽകുന്ന പ്രത്യേക അധികാരവും അതെടുത്തുകളഞ്ഞ പ്രക്രിയയും നിയമപരമായി നിലനിൽക്കുമോ എന്നതാണ് പ്രശ്നം. ഇപ്പോൾ നടത്തിയ പ്രക്രിയ നിയമപരമല്ലെങ്കിൽ റദ്ദാക്കണം. മറ്റു വഴിയെന്ത് എന്ന് കോടതിയല്ല, സർക്കാറാണ് ആലോചിക്കേണ്ടത്.
2018 ജൂൺ 19ന് ബി.ജെ.പി പി.ഡി.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. അടുത്ത ദിവസം തന്നെ ഗവർണർ എല്ലാ അധികാരങ്ങളും ഏറ്റെടുത്തു. ഇങ്ങനെ മന്ത്രിസഭ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ല. പിന്നീട്, നാഷനൽ കോൺഫറൻസ് പിന്തുണച്ചുവെന്നും ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി ഗവർണർക്ക് ഫാക്സ് അയച്ചുവെങ്കിലും ശ്രീനഗറിലേക്ക് അയച്ച ഫാക്സ് ജമ്മുവിലായിരുന്നതിനാൽ താൻ കണ്ടില്ലെന്ന് പറഞ്ഞ് അതേ ദിവസം തന്നെ ഗവർണർ നിയമസഭതന്നെ പിരിച്ചുവിട്ടു.
ജമ്മു-കശ്മീർ നിയമസഭയുടെ അനുമതിയില്ലാതെ ആ സംസ്ഥാനത്തിന്റെ അതിർത്തി മാറ്റാനാവില്ല. മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിൽ നിലപാട് അറിഞ്ഞാൽ മതി. ആ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ അതിർത്തിമാറ്റി പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുണ്ടാക്കാൻ ഭരണഘടനയിലെ ഏത് വകുപ്പാണ് ഇവർക്ക് അധികാരം നൽകിയതെന്ന് സിബൽ ചോദിച്ചു. ഭരണഘടനാ ഭേദഗതിക്കുള്ള അധികാരം പുതിയ ഭരണഘടനയുണ്ടാക്കാനുള്ള അധികാരമില്ല. എന്നാൽ, ജമ്മു-കശ്മീർ ഭരണഘടനാ സഭയുടെ ആ അധികാരം കൂടി പാർലമെന്റ് സ്വയം ഏറ്റെടുക്കുന്നതെങ്ങനെയാണെന്ന് സിബൽ ചോദിച്ചു. ഭാവി ഭരണഘടനാ അസംബ്ലി ഭാവി പാർലമെന്റ് തന്നെയായിരിക്കുമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു.
ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ കാര്യത്തിലുണ്ടായ ഭരണഘടന വിരുദ്ധ നടപടികൾ കേസിലെ അന്തിമ വാദത്തിന്റെ രണ്ടാം ദിവസം കപിൽ സിബൽ അക്കമിട്ട് നിരത്തി. അവ ഇങ്ങനെ:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.