ജല്ലിക്കെട്ട് ; തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ചെന്നൈ: ജല്ലിക്കെട്ട് തർക്കത്തിൽ തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു.ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നടപ്പിലാക്കിയ പുതിയ നിയമത്തെ ചോദ്യം ചെയ്ത് പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഒാഫ് ആനിമൽസ്(പേറ്റ) സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ് .ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് പരാതി പരിഗണിച്ചത്.

കാളകളെ അഭ്യാസ പ്രകടനങ്ങൾക്കുള്ള മൃഗങ്ങളുടെ വിഭാഗത്തിൽ പെടുത്തിയാണ് തമിഴ്നാട് സർക്കാർ പുതിയ നിയമം പാസാക്കിയത്. 2014ൽ ആചാരാനുഷ്ഠാനമെന്ന നിലയിൽ നിലവിലുണ്ടായിരുന്ന ജെല്ലിക്കെട്ട് നിയമം 2014ൽ സുപ്രീം കോടതി നിരോധിച്ചിരുന്നു.

പരാതിയിൽ നിലപാടറിയിക്കാന്‍ സർക്കാരിന് 4 ആഴ്ച സമയമാണ് കോടതി നൽകിയിട്ടുളളത്. പേറ്റ സമർപ്പിച്ച പരാതിയിൽ ജല്ലിക്കെട്ട് നടക്കുന്ന 5 പ്രദേശങ്ങളിലും കാളകളോടുള്ള ക്രൂരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതും കോടതി പരിഗണിച്ചിരുന്നു. കൂടാതെ മധുര, പുതുക്കോട്ടൈ, ഡിണ്ടിഗൽ തുടങ്ങിയ ജില്ലകളിൽ നടന്ന ജല്ലിക്കെട്ട് അന്വേഷണ റിപ്പോർട്ടും ചിത്രങ്ങളും സംഘടന കോടതിയിൽ സമർപ്പിച്ചിരുന്നു.

ഭീകാരാന്തരീക്ഷത്തിൽ കാളകളെ കൊണ്ടു നിർത്തുന്നതു മൂലം അവ ഭയപ്പെടുകയും , രക്ഷപെടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കാളകൾ ഭയന്നോടുന്നത് ആളുകളുടെ ജീവനു തന്നെ ഭീഷണിയായി മാറുന്നതായും പേറ്റയുടെ പരാതിയിൽ പറയുന്നു.

വെറ്റിനറി വിഭാഗം കാളകൾക്ക് മതിയായ പരിചരണം നൽകുന്നില്ലെന്നും ജല്ലിക്കെട്ടിനിടയിൽ കാളകൾ മാരകമായി ഉപദ്രവിക്കപ്പെടുന്നതായും പേറ്റ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ലോക വ്യാപകമായി തന്നെ അംഗീകരിച്ച അവകാശങ്ങളാണ് ജല്ലിക്കെട്ടിലൂടെ നിഷേധിക്കുന്നത്.

2017ൽ പാസാക്കിയ പുതിയ നിയമത്തിനു പിന്നാലെ 15 പേരാണ് ജല്ലിക്കെട്ടിൽ മരിച്ചത്. പരിക്കേറ്റവർ നിരവധിയാണ്.

2008 മുതൽ 2014 വരെ കാലഘട്ടങ്ങളിലായി ജെല്ലിക്കെട്ടിൽ 43 പേർ മരിക്കുകയും 5263 പേർക്ക് പരിക്കേറ്റിട്ടിണ്ടുന്നും ആണ് കണക്ക്

Tags:    
News Summary - Supreme Court issues notice to Tamil Nadu government on PETA plea against jallikattu-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.