ന്യൂഡൽഹി: ഹരജിക്കാരുെട മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകണമെന്ന് സുപ്രീംകോടത ി ജമ്മു- കശ്മീർ ഭരണകുടത്തോട് ആവശ്യപ്പെട്ടു. ജമ്മു-കശ്മീരിൽ അടിച്ചേൽപിച്ച നി യന്ത്രണങ്ങൾക്കെതിരെ ഹരജിക്കാർ വിശദമായ വാദം നടത്തിയ സാഹചര്യത്തിലാണ് ഉന്നയിച്ച എല്ലാ വിഷയങ്ങൾക്കും മറുപടി നൽകണമെന്ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടത്.
സോളിസിറ്റർ ജനറൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹരജിക്കാർ ഉന്നയിച്ച വിഷയങ്ങൾക്കൊന്നും മറുപടി നൽകാത്തതിനെ കോടതി വിമർശിച്ചു. സമർപ്പിച്ച എതിർ സത്യവാങ്മൂലം ഏതെങ്കിലും തരത്തിൽ വിഷയത്തിലൊരു തീർപ്പുപറയുന്നില്ല. ഇൗ കേസിൽ വേണ്ടത്ര ശ്രദ്ധനൽകുന്നിെല്ലന്ന തോന്നൽ കോടതിക്കുണ്ടാക്കരുതെന്നും ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡിയും ബി.ആർ. ഗവായിയും കൂടി അടങ്ങുന്ന ബെഞ്ച് ഒാർമിപ്പിച്ചു. നിയന്ത്രണം സംബന്ധിച്ച് ഹരജിക്കാർ ഉന്നയിച്ച മിക്ക പരാതികളും ശരിയല്ലെന്നും അവരുന്നയിച്ച ഒാരോ വാദത്തിനും മറുപടിനൽകുമെന്നും മേത്ത ഇതിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.