ന്യൂഡല്‍ഹി: മന്ത്രി എം.എം. മണി നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ എങ്ങനെ കക്ഷിചേർക്കുമെന്ന് സുപ്രീംകോടതി. മണിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരായ കേസ് ഭരണഘടന ബെഞ്ചിന് വിട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമിെല്ലന്ന് അഭിപ്രായപ്പെട്ടു.
മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണഘടന പദവിയിലിരിക്കുന്നവരുടെ ഇത്തരം പരാമര്‍ശങ്ങള്‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിെൻറ പരിധിയില്‍ വരുമോയെന്ന് ബെഞ്ച് പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉന്നത പദവിയിലിരിക്കുന്നവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം ആവശ്യമാണോയെന്നാകും ഭരണഘടന ബെഞ്ച് പരിശോധിക്കുക. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും പെരുമാറ്റച്ചട്ടം ആവശ്യമാണോ, ഇത്തരം പദവിയിലിരിക്കുന്നവരുടെ അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരുടെ മൗലികാവകാശത്തെ ഹനിക്കാമോ തുടങ്ങിയ വിഷയങ്ങളും പരിശോധിക്കും. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കൂട്ടബലാത്സംഗത്തിനിരയായവര്ക്കെതിരെ മുന്‍ മന്ത്രി അഅ്സം ഖാന് നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നേരത്തേ ഭരണഘടന ബെഞ്ചിന് വിട്ടിരുന്നു. അതിനൊപ്പം ഇൗ കേസും ജനുവരിയില്‍ പരിഗണിക്കും.
പൊമ്പിളൈ ഒരുൈമ പ്രവര്‍ത്തകര്‍, ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ തുടങ്ങിയവര്‍ക്കെതിരെ എം.എം. മണി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈന്‍ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ സത്യപ്രതിജ്ഞലംഘനമാണെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ് വാദിച്ചു. മന്ത്രിമാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി തടയേണ്ടതാണെന്നും കാളീശ്വരം ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.