ന്യൂഡൽഹി: പുതിയ ഹജ്ജ് നയം ചോദ്യം ചെയ്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്കിയ ഹരജിയിൽ േകന്ദ്രസർക്കാറിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നയരൂപവത്കരണ വിഷയമായതിനാൽ സർക്കാറിെൻറ നിലപാട് കേട്ടശേഷം ഉത്തരവ് പുറപ്പെടുവിക്കാമെന്ന് തിങ്കളാഴ്ച ഹരജി പരിഗണിച്ചപ്പോൾ കോടതി വ്യക്തമാക്കി. ഹരജി ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് േക്വാട്ട വര്‍ധിപ്പിച്ച നടപടി, 70 വയസ്സ് കഴിഞ്ഞവര്‍ക്കും നാലു തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കും നറുെക്കടുപ്പില്ലാതെ അവസരം നൽകുന്നത് നിർത്തലാക്കിയത്, കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടെ 21 എംബാര്‍ക്കേഷന്‍ പോയൻറുകളുടെ വെട്ടിച്ചുരുക്കൽ, വിമാന നിരക്ക് വർധന തുടങ്ങിയവയാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.