യു.എ.പി.എ ചോദ്യം ചെയ്ത് സകരിയ്യയുടെ മാതാവ് ബീയുമ്മയും സോളിഡാരിറ്റി യൂത്ത്മൂവ്മെൻറും സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട സക്കരിയ്യയുടെ കേസിന്റെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാനും ഹരജിക്കാർക്ക് അനുമതി നൽകി.
യു.എ.പി.എ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട ഹരജികളെല്ലാം ഓക്ടോബർ 18 ന് പരിഗണിക്കും. സംഘടനകളെ നിരോധിക്കുന്നതിനും വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വകുപ്പുകളുടെയും ജാമ്യംനിഷേധിക്കുന്നതിനും കുറ്റപത്രം വൈകിപ്പിക്കുന്നതിനും കാരണമാകുന്ന വകുപ്പുകളുടെയും ഭരണഘടനാ സാധുത ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഹുസേഫ അഹമ്മദിയാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.