ന്യൂഡൽഹി: സ്ത്രീധനവുമായി ബന്ധപ്പെേട്ടാ അല്ലാതെയോ ഉള്ള പീഡനത്തെത്തുടർന്ന് ഭർത്താവിെൻറ വീട്ടിൽനിന്ന ് മാറി മറ്റൊരിടത്ത് അഭയം പ്രാപിച്ചാലും വേർപിരിഞ്ഞ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കും എതിരെ ഇരക്ക് ക്രിമിനൽ കേസ് നൽകാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആണ് കേസിെൻറ പ്രാദേശിക അധികാര പരിധി സംബന്ധിച്ച സുപ്രധാന വിധി പുറപ്പെടുവിച്ചത്.
വിവാഹത്തിനു മുമ്പും ശേഷവും എവിടെ ജീവിച്ചു എന്നതല്ല, ഇപ്പോൾ അഭയം തേടിയ സ്ഥലത്തുനിന്നുതന്നെ വൈവാഹിക കുറ്റകൃത്യങ്ങളിൽ കേസു നൽകാമെന്നാണ് കോടതി വിശദീകരിച്ചത്. യു.പിയിൽനിന്നുള്ള രുപാലി ദേവി നൽകിയ ഹരജിയിലാണ് പരമോന്നത കോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.