ആരെയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ മുംബൈ മെട്രോയോട് സുപ്രീംകോടതി

മുംബൈ: ആരെ കാടുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഹരജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സുപ്രീംകോടതി നിർദേശം. ഹരജി പരിഗണിക്കുന്നത് വരെ മരംമുറി നിർത്തിവെക്കണമെന്നാണ് നിർദേശം.

ആരെ കോളനിയിൽ മെട്രോ കാർ ഷെഡിനായി മരം മുറിച്ച കേസും ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നേരത്തെ കുറ്റിച്ചെടികൾ മാത്രമാണ് വെട്ടിമാറ്റുന്നതെന്ന് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

വാഹനങ്ങൾ കടന്നു പോകുന്നതിനായി ചില്ലകൾ വെട്ടുക മാത്രമാണ് ചെയ്തതെന്നും മരങ്ങൾ മുറിച്ചിട്ടില്ലെന്നും മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Tags:    
News Summary - Supreme Court orders Mumbai Metro to stop work in Aarey until next hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.