വനിത പൊലീസ് ഉദ്യോഗസ്ഥ വേഷം മാറി നൈറ്റ് പട്രോളിങ്ങിനിറങ്ങി; പിന്നെ സംഭവിച്ചത്!

ആഗ്ര: സാധാരണ വേഷം ധരിച്ച് വനിത പൊലീസ് ഉദ്യോഗസ്ഥ ടൂറിസ്റ്റാണെന്ന വ്യാജേന ആഗ്രയിൽ നൈറ്റ് പട്രോളിങ്ങിനിറങ്ങി. നഗരത്തിൽ തനിച്ച് യാത്ര ചെയ്യുന്ന സ്‍ത്രീകൾ സുരക്ഷിതരാണോ എന്ന് പരിശോധിക്കാനായിരുന്നു അസിസ്റ്റന്റ് കമ്മീഷണറായ സുകന്യ ശർമ ഇറങ്ങിത്തിരിച്ചത്.

എ​ന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ ഉടൻ ഡയൽ ചെയ്യാവുന്ന അടിയന്തര സർവീസ് നമ്പറായ 112ൽ അവർ വിളിച്ചുനേക്കി. ആഗ്രയിൽ താജ്മഹൽ കാണാനെത്തിയ ടൂറിസ്റ്റാണെന്നാണ് അവരോട് പറഞ്ഞത്. സഹായത്തിനായി പൊലീസിനെ വേണമെന്നും അർധരാത്രിയായതിനാൽ സുരക്ഷ കണക്കിലെടുത്താണ് താൻ സഹായം തേടുന്നതെന്നും സഹായത്തിനായി പൊലീസിനെ വേണമെന്നും അവർ പറഞ്ഞു. എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ തുടരണമെന്നും സഹായിക്കാൻ ആളുകളെ അയക്കാമെന്നും ടെലിഫോൺ ഓപറേറ്റർ മറുപടി നൽകി. അതിനുശേഷം അവർക്ക് വിമൻസ് പട്രോളിങ് ടീമിന്റെ വിളി വന്നു. കൊണ്ടുപോകാൻ വരികയാണെന്നായിരുന്നു അറിയിച്ചത്. താൻ അസിസ്റ്റന്റ് കമ്മീഷണറാ​ണെന്നും സ്ത്രീകളുടെ സുരക്ഷ പ്രശ്നം നേരിട്ടറിയാൻ ഇറങ്ങിയതാണെന്നും പരിശോധനയിൽ അവർ ടെസ്റ്റ് പാസായി എന്നും സുകന്യ പറഞ്ഞു.

അതിനു ശേഷം അർധരാത്രിയിൽ ഓട്ടോറിക്ഷയിൽ സ്ത്രീകൾ യാത്ര ചെയ്താൽ എങ്ങനെയായിരിക്കും എന്നറിയാനും അവർ ശ്രമം നടത്തി. ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴും സുകന്യ താൻ പൊലീസാ​ണെന്ന് പറയാതെ, രാത്രി കാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു. അപ്പോൾ പൊലീസ് പരിശോധന പൂർത്തിയാക്കിയാണ് തന്നെ ഓട്ടത്തിന് അയക്കുന്നതെന്ന് ഡ്രൈവർ മറുപടി നൽകി. ഡ്രൈവർ സുരക്ഷിതമായി വനിത പൊലീസ് ഉദ്യോഗസ്ഥയെ പറഞ്ഞ സ്ഥലത്ത് എത്തിക്കുകയും ചെയ്തു. ആക്ടിവിസ്റ്റ് ദീപിക നാരായണൻ ഭരദ്വാജ് സുകന്യയുടെ പ്രവർത്തനത്തെ ശ്ലാഘിച്ചു. എല്ലാ നഗരങ്ങളിലും പൊലീസ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും എങ്കിൽ സാധാരണക്കാർ അറിയുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാമെന്നും അവർ എക്സിൽ കുറിച്ചു.

Tags:    
News Summary - Woman cop, disguised as tourist, takes late night stroll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.