ബൈജൂസ്-ബിസിസിഐ ഒത്തുതീർപ്പിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിൻ്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ബൈജൂസും ബി.സി.സി.ഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയും) തമ്മിലുള്ള 158.9 കോടി രൂപയുടെ ഒത്തുതീർപ്പിന് അംഗീകാരം നൽകാനുള്ള നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ (എൻ.സി.എൽ.എ.ടി) തീരുമാനം സുപ്രീം കോടതി റദ്ദാക്കി. ബൈജൂസിനെതിരായ നടപടികൾ റദ്ദാക്കിയ എൻ.സി.എൽ.എ.ടിയുടെ മറ്റു വിധികളും സുപ്രീംകോടതി സ്റ്റേ ചെയ്തു . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബൈജുവിൽ നിന്ന് ബി.സി.സി.ഐക്ക് ലഭിച്ച 158.9 കോടി രൂപ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രത്യേകം സൂക്ഷിക്കാനും കോടതി നിർദ്ദേശിച്ചു. എൻ.സി.എൽ.എ.ടിയുടെ മുൻ വിധിക്കെതിരായ യു.എസ് ആസ്ഥാനമായുള്ള ക്രെഡിറ്ററായ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുടെ ഹരജി പരിഗണിച്ചാണ് തീരുമാനം.

ബൈജൂസുമായുള്ള ബി.സി.സി.ഐയുടെ ഒത്തുതീർപ്പിനെ സ്റ്റേ ബാധിക്കുമെന്ന് ബി.സി.സി.ഐ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഒത്തുതീർപ്പിനെത്തുടർന്ന് ബൈജുവിനെതിരായ കമ്പനിയുടെ നടപടികൾ എൻ.സി.എൽ.എ.ടി നിർത്തിവെച്ചിരുന്നു. മറ്റു നിയമനടപടികൾ തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.

Tags:    
News Summary - Supreme Court quashes National Company Law Appellate Tribunal order in Byjus-BCCI settlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.