ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാൻ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കേസ് റദ്ദാക്കിയത്. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹേകസിൽനിന്ന് സംരക്ഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.
പൗരത്വ പ്രക്ഷോഭം അടിച്ചമർത്താൻ 2020ൽ ഡൽഹിയിൽ അരങ്ങേറിയ മുസ്ലിം വിരുദ്ധ കലാപത്തെ കുറിച്ച് വിനോദ് ദുവ തയാറാക്കിയ റിേപ്പാർട്ടായിരുന്നു കേസിനാസ്പദം. മോദി തെരഞ്ഞെടുപ്പ് ജയിക്കാൻ മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിക്കുന്നുവെന്നായിരുന്നു കലാപ റിപ്പോർട്ടിങ്ങിനിടെ ദുവ പറഞ്ഞത്. ഇത് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാറിനെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് അജയ് ശ്യാമാണ് പരാതിപ്പെട്ടത്. തുർന്ന് ഹിമാചൽ പ്രദേശ് പൊലീസ് ദുവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, പൊതുശല്യം, അപകീർത്തികരമായ കാര്യങ്ങൾ അച്ചടിക്കൽ, തെറ്റിദ്ധാരണ പരത്തുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഇവ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് യു.യു. ലളിത്, വിനീത് ശരൺ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞു.
1962ലെ ഉത്തരവ് പ്രകാരം മാധ്യമപ്രവർത്തകർ ഇത്തരം വകുപ്പുകളിൽ സംരക്ഷിക്കെപ്പടുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ കേദാർ സിങ് കേസിലെ വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു നിർദേശം. എന്തൊക്കെ കാര്യങ്ങളാണ് രാജ്യദ്രോഹത്തിന്‍റെ പരിധിയിൽ വരികയെന്നത് കേദാർ സിംഗ് കേസുമായി ബന്ധപ്പെട്ട വിധിയിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം, കേസ് പരിഗണിക്കുന്നതിനിടെ, ഒരു ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനൽ അനുമതി നൽകിയില്ലെങ്കിൽ 10 വർഷത്തെ പരിചയമുള്ള ഒരു മാധ്യമപ്രവർത്തകനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന ദുവയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.