ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികപീഡന പരാതി അന്വേഷിക്കുന്ന സുപ്രീംകോടതി ആഭ്യന്തര സമിതിയിൽനിന്ന് നീതി ലഭിക്കുകയില്ലെന്ന് പരാതിക്കാരി. ഇത്തരമൊരു സാഹചര്യത്തിൽ ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതിയുടെ നടപടി ബഹിഷ്കരിക്കുകയാണെന്നും മുൻ സുപ്രീംകോടതി ജീവനക്കാരി അറിയിച്ചു. ചൊവ്വാഴ്ച സമിതി തെളിവെടുപ്പിൽനിന്ന് ഇറങ്ങിപ്പോന്നശേഷമാണ് യുവതി മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.
നടപടിക്രമങ്ങളിലെ ആശങ്കകളും എതിർപ്പുകളും കൊണ്ടാണ് ഇൗ തീരുമാനമെടുക്കുന്നതെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്നു ജഡ്ജിമാരുള്ള സമിതിയിൽനിന്ന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിമാരുടെ സമിതി അന്വേഷിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ചീഫ് ജസ്റ്റിസിനു കീഴിലുള്ള സിറ്റിങ് ജഡ്ജിമാർക്കാണ് അന്വേഷണ ചുമതല നൽകിയത്. എന്നിട്ടും താൻ സമിതിയുടെ നടപടികളിൽ പങ്കാളിയായിരുന്നു. സമിതിയിലെ അന്തരീക്ഷം തന്നെ ചകിതയാക്കുന്നു.
മൂന്നു ജഡ്ജിമാർ എതിരിടുേമ്പാൾ മാനസികമായി തളരുകയാണ്. സമിതി മുമ്പാകെ ഹാജരാകുേമ്പാൾ അഭിഭാഷകനെ അനുവദിക്കണമെന്ന് അപേക്ഷിെച്ചങ്കിലും അംഗീകരിച്ചില്ല. നടപടിക്രമങ്ങളുടെ ഒാഡിയോ, വിഡിയോ റെക്കോഡിങ്ങിന് തയാറാകാത്ത സമിതി താൻ നൽകിയ മൊഴിയുടെ പകർപ്പ് നൽകാനും കൂട്ടാക്കിയില്ല. ഏപ്രിൽ 26നും 29നും നൽകിയ മൊഴികളുടെ പകർപ്പാണ് ആവശ്യപ്പെട്ടത്. കേസിലെ സാക്ഷികൾ കോടതി ജീവനക്കാരായതിനാൽ ഇൗ സമിതിക്കു മുമ്പാകെ അവർക്ക് നിർഭയമായി മൊഴി നൽകാൻ കഴിയില്ല.
തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയുന്നതിനുള്ള 2013ലെ നിയമത്തിെൻറയും ‘വിശാഖ മാർഗനിർദേശങ്ങളുടെയും’ അടിസ്ഥാനത്തിലായിരിക്കണം സമിതിയുടെ നടപടികളെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതും അംഗീകരിക്കപ്പെട്ടില്ല - പരാതിക്കാരി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട മുൻ ജീവനക്കാരി ചീഫ് ജസ്റ്റിസിൽനിന്ന് നേരിട്ട പീഡനങ്ങൾ വിവരിച്ച് 22 ജഡ്ജിമാർക്കാണ് വിശദമായ പരാതി സമർപ്പിച്ചത്. 2018 ഒക്േടാബറിൽ വിവിധ സന്ദർഭങ്ങളിലായി ശരീരത്തിൽ കയറിപ്പിടിച്ച ചീഫ് ജസ്റ്റിസിനെ ഒടുവിൽ പിടിച്ച് തള്ളേണ്ടിവന്നുവെന്നും അതോടെ പീഡനപർവം തുടങ്ങിയെന്നും യുവതി ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസിെൻറ ലൈംഗിക പീഡനത്തിന് വിസമ്മതിച്ചതിന് സുപ്രീംകോടതിയിൽ പല തവണ സ്ഥലംമാറ്റിയെന്നും ഒടുവിൽ പിരിച്ചുവിട്ടുവെന്നും യുവതി ആരോപിക്കുന്നു. അതിനുശേഷം തന്നെയും ഭർത്താവിനെയും ഡൽഹി പൊലീസ് വേട്ടയാടുകയാണെന്നും തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചേക്കുമെന്നും ആ ഭീതിയിലാണ് ഇൗ പരാതി അയക്കുന്നതെന്നും യുവതി വ്യക്തമാക്കിയിരുന്നു.തുടർന്ന് സുപ്രീംകോടതിയിലെ 22 ജഡ്ജിമാർ ചേർന്ന ഫുൾകോർട്ടാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര സമിതി അന്വേഷിക്കെട്ട എന്ന് തീരുമാനിച്ചത്.
പരാതി കൈകാര്യം ചെയ്ത രീതിക്കെതിരെ വലിയതോതിൽ വിമർശനങ്ങളുയർന്ന ശേഷമായിരുന്നു ഇത്. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതിയിൽ ജസ്റ്റിസുമാരായ എൻ.വി. രമണയെയും ഇന്ദിര ബാനർജിയെയുമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസുമായി വളരെ അടുത്തയാളാണെന്നും ഇൗ കേസിൽ അദ്ദേഹത്തിന് അനുകൂലമായി അഭിപ്രായ പ്രകടനം നടത്തിയയാളാണെന്നും യുവതി പരാതിപ്പെട്ടു. തുടർന്ന് ജസ്റ്റിസ് രമണക്ക് പകരം ജസ്റ്റിസ് ഇന്ദു മൽഹോത്രയെ സമിതിയിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.