ന്യൂഡൽഹി: ബിഹാറിലെ അഭയകേന്ദ്രങ്ങളിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകുന്ന സംഭ വങ്ങളിൽ നിതീഷ് കുമാർ സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. സർക്കാറിെൻറ സമീപനം മനുഷ്യത്വരഹിതവും അങ്ങേയറ്റം ലജ്ജാകരവുമാണ്. ക്രൂരകൃത്യം നടന്നിട്ടും സർക്കാർ ഒന്നുംചെയ്യുന്നില്ല.
എഫ്.െഎ.ആർ പോലും കൃത്യമായി രജിസ്റ്റർ ചെയ്യുന്നില്ല. 17 അഭയകേന്ദ്രങ്ങൾക്കെതിരെ ഇതിനകം പരാതികൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഒാരോ കേസിലും അന്വേഷണം നടത്തുന്നില്ല. പീഡനത്തിനിരയായ കുട്ടികൾ രണ്ടാംതരം പൗരന്മാരാേണായെന്നും കോടതി ചോദിച്ചു.
ചില കേസുകളിൽ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് വകുപ്പുകൾ ചുമത്താത്തതും കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ ഹാജരായ ബിഹാർ ചീഫ് സെക്രട്ടറിയോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യെപ്പട്ടു. കേസുകൾ സി.ബി.െഎക്ക് വിടുന്നതിനോട് ചീഫ് സെക്രട്ടറി അനുകൂല നിലപാടാണ് അറിയിച്ചത്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. മുസഫർപുർ അഭയകേന്ദ്രത്തിലെ പീഡനക്കേസുകളിൽ മുൻ മന്ത്രി മഞ്ജു വർമയും പ്രതിയാണ്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസിെൻറ പഠനറിപ്പോർട്ടിലാണ് അഭയകേന്ദ്രങ്ങളിലെ പെൺകുട്ടികൾ നേരിട്ട കൊടും പീഡനവിവരങ്ങൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.