ബിഹാർ ജാതി സർവേ: കേസ് ഹൈകോടതിയിലുള്ളതിനാൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി; സ്റ്റേ തുടരും

ന്യൂഡൽഹി: ബിഹാറിലെ ജാതി സർവേക്ക് താത്കാലിക സ്റ്റേ നൽകിയ പാട്ന ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് ബിഹാർ സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എ.എസ് ഒക, ജസ്റ്റിസ് രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി മാറ്റിയത്. ജൂലൈ മൂന്നിന് ഹൈകോടതി കേസ് പരിഗണിക്കാനിരിക്കുന്നതിനാലാണ് സുപ്രീംകോടതി ഹരജി മാറ്റിയത്. എ​ന്തെങ്കിലും കാരണത്താൽ ഹൈകോടതി റിട്ട് പെറ്റീഷൻ പരിഗണിച്ചില്ലെങ്കിൽ ജൂലൈ 14 ന് സുപ്രീംകോടതി പരിഗണിക്കാമെന്ന് അറിയിച്ചു.

ഈ സമയത്ത് ഇടപെടുന്നത് എന്തിനാണ്? ഹൈകോടതി ജൂലൈ മൂന്നിന് കേസ് പരിഗണിക്കുന്നുണ്ട്. പ്രാഥമിക കണ്ടെത്തലുകൾ ഹൈകോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ആ കണ്ടെത്തലുകൾ ശരിയാണെന്നോ അതിൽ ഇടപെടുമെന്നോ ഞങ്ങൾ പറയുന്നില്ല. ഇന്ന് ഇത് അനുവദിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ കേസ് പരിഗണിക്കില്ല എന്നല്ല അതിനർഥം. കേസ് ഹൈകോടതി പരിഗണിച്ചി​ല്ലെങ്കിൽ ജൂലൈ 14 ന് സുപ്രീംകോടതി പരിഗണിക്കാം - ബെഞ്ച് വ്യക്തമാക്കി. 

Tags:    
News Summary - Supreme Court Refuses To Interfere With High Court's Stay On Bihar Caste Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.