അപകീർത്തി കേസ് റദ്ദാക്കണമെന്ന മനോജ് തിവാരിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന ബി.ജെ.പി നേതാവ് മനോജ് തിവാരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എസ്.എ. നസീർ, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിലെ ക്ലാസ് മുറി നിർമാണത്തിൽ 2000 കോടി രൂപയുടെ പൊതുപണം ദുരുപയോഗം ചെയ്‌തുവെന്ന തിവാരിയുടെ ആരോപണത്തിനെതിരെയാണ് മനീഷ് സിസോദ്യ അപകീർത്തി പരാതി ഉന്നയിച്ചത്. അതേസമയം, ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്തക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന ആവശ്യം കോടതി അനുവദിച്ചു.

തിവാരിക്കും ഗുപ്തയ്ക്കും പുറമെ ബി.ജെ.പി നേതാക്കളായ ഹൻസ് രാജ് ഹൻസ് പ്രവേഷ് വർമ, മഞ്ജീന്ദർ സിംഗ് സിർസ, ഹരീഷ് ഖുറാന എന്നിവർക്കെതിരെയും സിസോദിയ പരാതി നൽകി. 2019 നവംബർ 28ന് വിചാരണക്കോടതി എല്ലാവർക്കുമെതിരെ സമൻസ് അയച്ചിരുന്നു. 2020 ഡിസംബറിൽ, സമൻസ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ഡൽഹി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി നേതാക്കൾക്കെതിരെ നടപടിയെടുത്തു.

തുടർന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിവാരിയും ഗുപ്തയും സുപ്രീംകോടതിയെ സമീപിച്ചത്. 

Tags:    
News Summary - Supreme Court rejects BJP MP Manoj Tiwari’s plea for quashing defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.