തെ​രു​വു​നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി നി​ര​സി​ച്ചു

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി കേ​ൾ​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. സ​മാ​ന വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന മ​റ്റൊ​രു ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​ൻ ബെ​ഞ്ച് ഹ​ര​ജി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് നി​ർ​ദേ​ശി​ച്ചു.

തെ​രു​വു​നാ​യ്ക്ക​ളെ വ​ള​ർ​ത്തു​ക​യെ​ന്ന​തി​ന്റെ അ​ർ​ഥം, അ​വ​യെ തെ​രു​വി​ലി​റ​ക്കി​വി​ടു​ക​യും അ​തു​വ​ഴി ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ക​യു​മ​ല്ലേ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്.

തെരുവ്നായകൾ കൂട്ടമായി ആക്രമിച്ചു; നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ

മലപ്പുറം: മലപ്പുറം താനൂർ താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കടിച്ചു കീറി. വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ശരീരത്തിൽ നാല്പപതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള ബൈപാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്.ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. ഈ സമയത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവും സഹോദരനും എത്തിയാണ് നായകളിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്.

കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകൾ ആഴത്തിലുള്ളതാണ്. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.