ന്യൂഡൽഹി: ബാബരി ഭൂമിക്കായുള്ള തർക്കത്തിൽ സിവിൽ നടപടിക്രമം 89ാം വകുപ്പുപ്രകാരമു ള്ള മധ്യസ്ഥതക്ക് മേൽനോട്ടം വഹിക്കേണ്ടതുണ്ടോ എന്ന് സുപ്രീംകോടതി തീർപ്പുകൽപിക് കും. മധ്യസ്ഥത സംബന്ധിച്ച് ബുധനാഴ്ച വിവിധ കക്ഷികളുടെ അഭിപ്രായങ്ങൾ ഒരിക്കൽകൂട ി കേട്ടശേഷമാണ് ബാബരി ഭൂമി കേസിലെ മധ്യസ്ഥത വിധി പറയാനായി മാറ്റിവെച്ചത്. സുപ്രീം കോടതി നിർദേശിച്ചപ്രകാരം സുന്നി വഖഫ് ബോർഡും നിർമോഹി അഖാഡയും ഹിന്ദുമഹാസഭയും മധ്യസ്ഥരെ നിർദേശിച്ചു.
കേസിൽ കക്ഷികളായ സുന്നി വഖഫ് ബോർഡും നിർമോഹി അഖാഡയും മധ്യസ്ഥതക്കുള്ള പിന്തുണ ആവർത്തിച്ചപ്പോൾ മൂന്നാം കക്ഷിയായ രാം ലല്ലയുടെ അഭിഭാഷകൻ വൈദ്യനാഥനും ഉത്തർപ്രദേശ് സർക്കാറും മധ്യസ്ഥതക്ക് തയാറല്ലെന്ന പഴയ വാദത്തിലുറച്ചുനിന്നു. വൈകാരിക വിഷയമായതിനാൽ മധ്യസ്ഥത നടക്കില്ലെന്നും കോടതിക്ക് പരിമിതിയുണ്ടെന്നും ൈവദ്യനാഥൻ വാദിച്ചപ്പോൾ സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാൻ അതിനെ ഖണ്ഡിച്ചു.
ശബരിമലയിലും വൈകാരിക വിഷയം ഉണ്ടായിരുന്നുവെന്നും എന്നിട്ടും സുപ്രീംകോടതി നടപടിയുമായി മുന്നോട്ടുപോയെന്നും ധവാൻ പറഞ്ഞു. ഉത്തർപ്രദേശ് സർക്കാറും കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറലും കേസിൽ പക്ഷംചേരുന്നതിനെയും ധവാൻ ചോദ്യംചെയ്തു.
ബാബരി ഭൂമി കേസ് കേവലമൊരു ഭൂമിക്കേസല്ലെന്നും വിശ്വാസത്തിെൻറയും വികാരത്തിെൻറയും വിഷയമാണെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. മുറിവുണക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. അതേസമയം, ബാബരി ഭൂമി കേസ് രണ്ടു സ്വകാര്യ വ്യക്തികൾ തമ്മിലുള്ള തർക്കമല്ലാത്തതിനാൽ മധ്യസ്ഥ ചർച്ചയിലൂടെ ഉരുത്തിരിയുന്ന തീരുമാനം എങ്ങനെ നടപ്പാക്കുമെന്നത് ഒരു വിഷയമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
അനുരഞ്ജനമാണ് മധ്യസ്ഥ ശ്രമത്തിെൻറ ലക്ഷ്യമെന്നും ചന്ദ്രചൂഡ് പറഞ്ഞു. മധ്യസ്ഥ ചർച്ചകളിലൂടെ ഒരു സമവായത്തിലെത്തുകയും അത് കോടതി അംഗീകരിക്കുകയും ചെയ്താൽ മാത്രമേ നടപ്പാക്കുകയുള്ളൂ. മധ്യസ്ഥർ തയാറാക്കുന്ന ഫോർമുല കോടതി അംഗീകരിച്ചാൽപിെന്ന അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരായിരിക്കുമെന്ന് ജസ്റ്റിസ് ബോബ്ഡെ കൂട്ടിച്ചേർത്തു. തുടർന്ന് സുപ്രീംകോടതി മധ്യസ്ഥത ഉണ്ടാകുമോ എന്ന കാര്യം വിധി പറയാനായി മാറ്റി.
മുൻ സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജി.എസ്. സിങ്വി, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ. പട്നായക് എന്നിവരെ നിർമോഹി അഖാഡയും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ്. ഖെഹാർ, മുൻ സുപ്രീംകോടതി ജഡ്ജി എ.കെ. പട്നായക് എന്നിവരെ ഹിന്ദു മഹാസഭയും നിർദേശിച്ചു. അതേസമയം, സുന്നി വഖഫ് ബോർഡ് സുപ്രീംകോടതിക്കു സമർപ്പിച്ച മധ്യസ്ഥരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.