ന്യൂഡൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി തമിഴ്നാട് സർക്കാർ പാസാക്കിയ ബിൽ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാർ നിയമം പാസാക്കിയതിനെതിരെ സന്നദ്ധ സംഘടന നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
2014ൽ ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രത്തിനാണ് അധികാരമെന്നുമായിരുന്നു സന്നദ്ധ സംഘടന വാദിച്ചത് . എന്നാൽ ഇൗ വാദം കോടതി അംഗീകരിച്ചില്ല.
അതേസമയം ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെ കോടതി നിശിതമായി വിമർശിച്ചു. ക്രമസമാധാനം പാലിക്കുകയെന്നതാണ് ഒരു പരിഷ്കൃത സമൂഹത്തിൻറെ പ്രാഥമിക കർത്തവ്യം. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കോടതി സർക്കാരിനെ ഒാർമിപ്പിച്ചു.
ഇൗ രാജ്യത്ത് ഒരു നിയമ വ്യവസ്ഥയുണ്ട്. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ല. ജെല്ലിക്കെട്ട് അനുവദിച്ച് കേന്ദ്രസർക്കാർ ഇറക്കിയ ഒാർഡിനൻസ് ഒരു കൊല്ലം മുേമ്പ സ്റ്റേ ചെയ്തതിന് ഇപ്പോഴാണോ പ്രതിഷേധിക്കുന്നതെന്നും കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.