വീട് പൊളിക്കൽ: യു.പി സർക്കാർ ഉടമസ്ഥന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: 2019ൽ റോഡ് വീതി കൂട്ടുന്നതിനായി വീട് തകർത്ത കേസിൽ ഉടമസ്ഥന് യു.പി സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്. സർക്കാറി​നെതിരെ കടുത്ത വിമർശനം ഉന്നയിച്ച സുപ്രീംകോടതി മഹാരാജ്‌ഗഞ്ച് ജില്ലയിൽ അനധികൃതമായി പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് യു.പി ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

2019ൽ റോഡ് വീതി കൂട്ടൽ പദ്ധതിക്കായി നടന്ന പൊളിക്കലുമായി ബന്ധപ്പെട്ട ഹരജി കേൾക്കുന്ന ബെഞ്ച്, ‘നിങ്ങൾക്ക് ബുൾഡോസറുമായി വന്ന് ഒറ്റരാത്രികൊണ്ട് വീട് പൊളിക്കാൻ കഴിയില്ല’ എന്ന് യു.പി സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.

Tags:    
News Summary - 2019 demolition: Supreme Court slams Uttar Pradesh authorities, directs it pay Rs 25 lakh to house owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.