​ കോടതിയലക്ഷ്യം: പത്രാധിപയുടെ പിഴ ശിക്ഷ സുപ്രീംകോടതി സ്​റ്റേ ചെയ്​തു

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ മേഘാലയ ഹൈകോടതി വിധിച്ച പിഴശിക്ഷ​ സുപ്രീംകോ ടതി സ്​റ്റേ ചെയ്​തു. ​ ‘ദ ​ഷി​ല്ലോ​ങ്​ ടൈം​സ്’​ എ​ഡി​റ്റ​ർ പ​ട്രീ​ഷ്യ മു​ഖിം, പ​ബ്ലി​ഷ​ർ ശോ​ഭ ചൗ​ധ​രി എ​ന്നി​വ​ർ​ക്ക്​ ര​ണ്ടു​ ല​ക്ഷം രൂ​പ വീ​ത​മാ​ണ്​ മേ​ഘാ​ല​യ ഹൈ​കോ​ട​തി പി​ഴ വി​ധി​ച്ചിരുന്നത്. ഇതിനെതിരെ വനിത മാധ്യമപ്രവർത്തകർ നൽകിയ ഹരജി പരിഗണിച്ച ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്​ ഹൈകോടതി നടപടി സ്​റ്റേ ചെയ്യുകയായിരുന്നു.

വി​ര​മി​ച്ച ജ​ഡ്​​ജി​ക്കും കു​ടും​ബ​ത്തി​നും അ​നു​വ​ദി​ച്ച സൗ​ക​ര്യ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച്​ പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ്​ ഹൈകോടതി ശിക്ഷവിധിച്ചത്​. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഇ​രു​വ​രും ആ​റു മാ​സം ​ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും പ​ത്രം പൂ​ട്ടു​​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ വി​ധി​ച്ചി​രു​ന്നു. മേഘാലയ ഹൈകോടതിയിലെ ചീഫ്​ ജസ്​റ്റിസ്​ എം.വൈ മിർ, ജസ്​റ്റിസ്​ എസ്​.ആർ സെൻ എന്നിവരടങ്ങിയ ബെഞ്ചാണ്​ ശിക്ഷ വിധിച്ചത്​.

Tags:    
News Summary - Supreme Court Stays Conviction Of Shillong Times Editor In Contempt Case- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.