ന്യൂഡൽഹി: കൻവാർ യാത്രക്ക് യു.പി സർക്കാർ അനുമതി നൽകിയതിനെതിരെ സുപ്രീംകോടതി. ബുധനാഴ്ച യു.പി സർക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. സംഭവത്തിൽ സ്വമേധയ കേസെടുത്താണ് സുപ്രീംകോടതി ഇടപെടൽ. ജൂലൈ 16നാണ് സുപ്രീംകോടതി കേസ് പരിഗണിക്കുക.
കോവിഡ് ഭീഷണിക്കിടയിലും കൻവാർ യാത്രയുമായി യു.പി സർക്കാർ മുന്നോട്ട് പോയിരുന്നു. ഉത്തരാഖണ്ഡ് യാത്രക്ക് നിരോധനം ഏർപ്പെടുത്തിയപ്പോഴും തീരുമാനത്തിൽ നിന്നും പിന്മാറാൻ യു.പി തയാറായിരുന്നില്ല. കൻവാർ തീർഥാടകരെ മാത്രമേ പുണ്യസ്ഥലങ്ങളിൽ അനുവദിക്കുവെന്ന് യു.പി വ്യക്തമാക്കിയിരുന്നു. തീർഥാടകരുടെ എണ്ണം പരമാവധി നിയന്ത്രിക്കാൻ കൻവാർ അസോസിയേഷനുകളോട് യു.പി സർക്കാർ നിർദേശിച്ചു.
പടിഞ്ഞാറൻ യു.പിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സർക്കാറിന്‍റെ തീരുമാനം. ഉത്തരാഖണ്ഡിലേക്ക് തീർഥാടകർ പോകാതിരിക്കാനുള്ള മുൻകരുതലുകൾ അതിർത്തികളിൽ സ്വീകരിക്കും. യാത്രക്കിടെ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുമെന്ന് യു.പി അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞിരുന്നു. ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.