ന്യൂഡൽഹി: ഇന്ത്യയിൽ പരാതി പരിഹാര സമിതി രൂപീകരിക്കാത്തതിൽ വാട്സ് ആപ്പിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. െഎ.ടി, ധനകാര്യ മന്ത്രാലയങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇന്ത്യയിൽ പരാതി പരിഹാര സെൽ രൂപീകരിച്ചില്ല എന്നതിന് നാലാഴ്ചക്കുള്ളിൽ വാട്സ് ആപ്പും, െഎ.ടി, ധനകാര്യ മന്ത്രാലയവും വിശദമായ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വാട്സ് ആപ്പ് സി.ഇ.ഒ ക്രിസ് ഡാനിയേലിനെ വിളിച്ച് എത്രയും പെെട്ടന്ന് പരാതി പരിഹാര സെൽ രൂപീകരിക്കാൻ െഎ.ടി - നിയമമന്ത്രി രവിശങ്കൾ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. വാട്സ് ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിച്ച് ആൾക്കൂട്ട മർദനം വരെ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു സർക്കാറിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.