പരാതി പരിഹാര സെൽ: വാട്സ് ആപ്പിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പരാതി പരിഹാര സമിതി രൂപീകരിക്കാത്തതിൽ വാട്സ് ആപ്പിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. െഎ.ടി, ധനകാര്യ മന്ത്രാലയങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇന്ത്യയിൽ പരാതി പരിഹാര സെൽ രൂപീകരിച്ചില്ല എന്നതിന് നാലാഴ്ചക്കുള്ളിൽ വാട്സ് ആപ്പും, െഎ.ടി, ധനകാര്യ മന്ത്രാലയവും വിശദമായ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വാട്സ് ആപ്പ് സി.ഇ.ഒ ക്രിസ് ഡാനിയേലിനെ വിളിച്ച് എത്രയും പെെട്ടന്ന് പരാതി പരിഹാര സെൽ രൂപീകരിക്കാൻ െഎ.ടി - നിയമമന്ത്രി രവിശങ്കൾ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. വാട്സ് ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിച്ച് ആൾക്കൂട്ട മർദനം വരെ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു സർക്കാറിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.