ന്യൂഡൽഹി: കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പരിഹാരം കാണുന്നതിന് പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയെ നിയമിക്കാമെന്ന നിർദേശവുമായി സുപ്രീംകോടതി. കർഷകർക്കും സർക്കാറിനുമിടയിൽ വിശ്വാസക്കുറവ് നിലനിൽക്കുന്നുണ്ടെന്ന് വിലയിരുത്തിയാണ് നിർദേശം.
ഇരുകൂട്ടർക്കുമിടയിൽ വിശ്വാസമുണ്ടാക്കുന്നതിന് ‘നിഷ്പക്ഷ അമ്പയർ’ ആവശ്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
കർഷകരുടെ അടുത്തുപോയി പ്രശ്നങ്ങൾ കേൾക്കുന്നതിന് നിങ്ങൾ നടപടിയെടുക്കണം. എന്തിനാണ് അവർ ഡൽഹിയിലേക്ക് വരാനിടയാക്കുന്നത്. നിങ്ങൾ മന്ത്രിമാരെ അങ്ങോട്ടയക്കുന്നുണ്ട്. അവർ കാര്യമായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഒരു വിശ്വാസക്കുറവ് നിലനിൽക്കുന്നുണ്ട്’ -ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ആവശ്യമായ നടപടി സ്വീകരിക്കാനും അതുവരെ ശംഭു അതിർത്തിയിൽ സംഘർഷം വ്യാപിക്കുന്നത് തടയാൻ തൽസ്ഥിതി തുടരാനും ഹരിയാന, പഞ്ചാബ് സർക്കാറുകൾക്ക് കോടതി നിർദേശം നൽകി.
ഫെബ്രുവരി 13 മുതൽ കർഷകർ തമ്പടിച്ചിരിക്കുന്ന ശംഭു അതിർത്തിക്ക് സമീപത്തെ അംബാലയിലെ ബാരിക്കഡേുകൾ ഒരാഴ്ചക്കകം നീക്കാനുള്ള ഹൈകോടതി ഉത്തരവിനെതിരായ ഹരിയാന സർക്കാറിന്റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.