സൂറത്ത്: ലോക്ഡൗണിനെത്തുടര്‍ന്ന് ട്രെയിൻമാർഗം നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളുടെ കൈയ്യില്‍ നിന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍ ടിക്കറ്റിന് മൂന്നിരട്ടി പണം വാങ്ങുകയും ചോദ്യം ചെയ്തയാളെ മര്‍ദ്ദിച്ചുവെന്നും പരാതി. സൂറത്ത് സ്വദേശിയായ രാജേഷ് വെർമ്മയാണ് ജാർഖണ്ഡിലേക്ക് മടങ്ങാനിരുന്ന നൂറോളം തൊഴിലാളികളുടെ കയ്യില്‍ നിന്നുമായി 1.40 ലക്ഷം രൂപയോളം വാങ്ങിയത്.
സൂറത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രക്ക് വേണ്ട സൗകര്യം ഏര്‍പ്പെടുത്താന്‍ ബി.ജെ.പി ഘടകം ഏല്‍പ്പിച്ച വ്യക്തിയാണ് രാജേഷ് െവര്‍മ്മ. ജാര്‍ഖണ്ടിലേക്ക് മടങ്ങാന്‍ ഒരു ടിക്കറ്റിന് ഏകദേശം 750 രൂപയാണെന്നിരിക്കെ 2000 രൂപയോളമാണ് ഇദ്ദേഹം തൊളിലാളികളുടെ കയ്യില്‍ നിന്നും ഇൗടാക്കിയത്. നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ ടിക്കറ്റിന്‍റെ വിഹിതം വഹിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി നേതാക്കളും കേന്ദ്രവക്താക്കളും അവകാശപ്പെട്ടിരുന്നു.
പണം വാങ്ങി രാജേഷ് െവര്‍മ്മ പോയതിന് ശേഷം തൊഴിലാളികളുമായി ബന്ധപ്പെടുകയോ തിരികെ മടങ്ങാനുള്ള യാത്രയുടെ കാര്യങ്ങള്‍ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ലിംബായത്തിലെ രാജേഷ്ൈവര്‍മ്മയുടെ ഓഫീസിലേക്ക് തൊഴിലാളികള്‍ ഇതേക്കുറിച്ച് അന്വേഷിക്കുവാന്‍ ചെല്ലുകയായിരുന്നു. മടങ്ങാനുള്ള ട്രെയിന്‍ ടിക്കറ്റ് തരികയോ പണം മടക്കിത്തരികയോ ചെയ്യാതിരുന്നതിനെത്തുടര്‍ന്ന് ചോദ്യം ചെയ്ത തൊഴിലാളിളെിലൊരാളെ രാജേഷ് െവര്‍മ്മ മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന തൊഴിലാളിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രാജേഷ് വര്‍മ്മയെ അറസ്റ്റ് ചെയ്തതായി സൂറത്ത് എ.സി.പി അഭിജിത്ത് പര്‍മാര്‍ പറഞ്ഞു. ജാര്‍ഖണ്ഡിലേക്ക് ഉടന്‍ ട്രെയ്നില്ലെന്നും തൊഴിലാളികളുടെ കയ്യില്‍ നിന്നും വാങ്ങിയ തുക തിരികെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എ.സി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.