ന്യൂഡൽഹി: പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്ബുധനാഴ്ച അർധരാത്രിയിൽ. തീവ്രവാദികൾ നുഴഞ്ഞു കയറാന്‍ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്.
പാകിസ്താെൻറ അതിർത്തിക്ക് രണ്ടു കിലോമീറ്റർ അകലെ പർവ്വതപ്രദേശങ്ങളിലായായിരുന്നു ആക്രമണം. ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ധരാത്രി 12.30ന് സൈനിക നടപടി ആരംഭിച്ചു. നാലുമണിക്കൂര്‍ മാത്രം നീണ്ടു നിന്ന ദൗത്യം പൂര്‍ത്തിയാക്കി തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൈന്യം പിന്‍വാങ്ങി. ദൗത്യത്തിൽ ഇന്ത്യൻ സേനക്ക് ആളപായമുണ്ടായില്ല.
താഴ്ന്നു പറക്കാന്‍ കഴിവുള്ള എം 17 ഹെലികോപ്ടറുകളാണ് ദൗത്യത്തിന് ഉപയോഗിച്ചത്. നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള ഭിംബര്‍, ഹോട്സപ്രിങ്, കേല്‍ ലിപ സെക്ടറുകളിലെ തീവ്രവാദി ക്യാമ്പുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.
മേഖലയിലെ എട്ട് തീവ്രവാദ കേന്ദ്രങ്ങൾ ഒരാഴ്ചയായി ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 30–40 തീവ്രവാദികൾ ഉൾപ്പെടുന്ന കേന്ദ്രങ്ങകളിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിയ സൈനികര്‍ പൊടുന്നനെ ആക്രമണം ആരംഭിക്കുകയായിരുന്നു. സൈനികരും പാരാകമാൻഡോകളും സംയുക്തമായി നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.സൈന്യം തീവ്രവാദി കേന്ദ്രങ്ങൾ പൂർണമായി നശിപ്പിക്കുകയും ആയുധങ്ങൾ പിടിച്ചടക്കുകയും ചെയ്തു.
കരസേനയുടെ നേതൃത്വത്തിൽ ദൗത്യം പുരോഗമിക്കുേമ്പാൾ അടിയന്തര ഇടപെടലിന് സജ്ജമായി മറ്റു സേനാവിഭാഗങ്ങളും ഒരുങ്ങിയിരുന്നു. വ്യോമസേനയും സർവ്വസന്നാഹവുമായി ദൗത്യത്തിന് പിന്തുണ നൽകി. പുലര്‍ച്ചെ 5.30ഓടെയാണ്സൈന്യം ദൗത്യം പൂർത്തിയാക്കി മടങ്ങിയത്.
സൈനിക നടപടിക്ക് മുമ്പ് ജമ്മുകശ്മീർ,പഞ്ചാബ് അതിർത്തിയിലെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. സൈനിക നടപടിയുണ്ടാകുമെന്ന്ഇൗ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നേരത്തെ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക നടപടിയെക്കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുൻ പ്രധാനമന്ത്രി മൻമോഹന്സിങ്എന്നിവരെ ടെലിഫോണിലൂടെ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.