ലഖ്നോ: 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി തൂത്തുവാരിയ യു.പി ഇത്തവണ പാർട്ടിയെ കൈവി ടുമെന്ന് ഇന്ത്യാ ടുഡെ അഭിപ്രായ സർവേ. േകാൺഗ്രസിനെ മാറ്റിനിർത്തി എസ്.പി- ബി.എസ്.പി സഖ് യം തെരഞ്ഞെടുപ്പിനെ നേരിട്ടാൽപോലും പരമാവധി 18 സീറ്റിൽ കൂടുതൽ ബി.ജെ.പിക്ക് നേടാനാവില്ലെന്നാണ് ‘കാർവി ഇൻസൈറ്റ്സു’മായി ചേർന്ന് നടത്തിയ സർവേഫലങ്ങൾ വ്യക്തമാക്കുന്നത്.
കോൺഗ്രസ്, രാഷ്ട്രീയ ലോക്ദൾ എന്നിവയെകൂടി ചേർത്ത് വിശാലസഖ്യമായി മത്സരിച്ചാൽ ബി.ജെ.പി വിഹിതം പിന്നെയും ഗണ്യമായി കുറഞ്ഞ് അഞ്ചു സീറ്റിലൊതുങ്ങും. സംസ്ഥാനത്ത് 2,478 പേരിൽനിന്നാണ് ഹിതമാരാഞ്ഞത്.
2014ലെ തെരഞ്ഞെടുപ്പിൽ മൊത്തം 80ൽ 73 സീറ്റും നേടിയാണ് ബി.ജെ.പി ഉത്തർ പ്രദേശ് തൂത്തുവാരിയത്. അപ്ന ദളുമായി ചേർന്നായിരുന്നു വൻ വിജയം. എന്നാൽ, ഇരു പാർട്ടികളുടെയും വോട്ടുവിഹിതം അന്ന് 43.3 ശതമാനമായിരുന്നത് ഇത്തവണ 36 ശതമാനമായി കുറയുമെന്നും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.