ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിൻെറ മരണത്തെ സംബന്ധിച്ച് എയിംസ് പാനൽ റിേപ്പാർട്ട് സമർപ്പിച്ചു. മരണവുമായി ബന്ധെപ്പട്ട നിർണായക കണ്ടെത്തലുകളുടെ റിേപ്പാർട്ടുകൾ എയിംസ് ഡോക്ടർമാരുടെ സംഘം സി.ബി.ഐക്ക് സമർപ്പിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം, വിസറ റിപ്പോർട്ടുകളിലെ കണ്ടെത്തലുകളാണ് ഡോ. സുധീർ ഗുപ്ത അധ്യക്ഷനായ പാനൽ സി.ബി.ഐക്ക് സമർപ്പിച്ചത്.
ചൊവ്വാഴ്ച സി.ബി.ഐയുടെയും എയിംസ് ഡോക്ടർമാരുടെയും വിശദ യോഗത്തിൽ കണ്ടെത്തലുകൾ സി.ബി.ഐക്ക് കൈമാറിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 40 ദിവസത്തെ സി.ബി.ഐയുടെ കണ്ടെത്തലുകളെ സ്ഥിരീകരിക്കുന്നതാണ് എയിംസ് റിേപ്പാർട്ട് എന്നാണ് വിവരം. എയിംസ് ഡോക്ടർമാരുടെ കണ്ടെത്തലുകളിൽ വിദഗ്ധ അഭിപ്രായവും തേടും.
മുംബൈയിലെ ഫ്ലാറ്റിൽ ജൂൺ 14നാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സുശാന്തിേൻറത് ആത്മഹത്യയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട് സുശാന്തിൻെറ കുടുംബം കൊലപാതകമാണെന്ന് ആരോപിക്കുകയും കാമുകി റിയ ചക്രബർത്തിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഊഹാപോഹങ്ങൾ ഉയർന്നുവന്നതോടെ കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.