സുശാന്തിന്‍റെ മുൻ ബിസിനസ് മാനേജർ ഇ.ഡിക്ക് മുമ്പാകെ വീണ്ടും ഹാജരായി

മുംബൈ: വിവാദം കൊഴുക്കുന്നതിനിടെ ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തി​ന്‍റെ മുൻ ബിസിനസ് മാനേജർ എൻഫോഴ്സ്മെന്‍റ് ഡയക്ടറേറ്റിന് ഇ.ഡി) മുമ്പാകെ വീണ്ടും ഹാജരായി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹത്തിന്‍റെ പശ്ചാത്തലത്തിലാണ് മുൻ ബിസിനസ് മാനേജറായ ശ്രുതി മോദി ചോദ്യം ചെയ്യലിന് മുംബൈയിലെ ഏജൻസി ഓഫിസിൽ വീണ്ടും ഹാജരായത്. ശ്രുതി മോദിയെ കൂടാതെ സുശാന്തിന്‍റെ സുഹൃത്ത് സിദ്ധാർഥ് പിത്താനിയും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഇ.ഡിക്ക് മുമ്പാകെ ഇന്ന് ഹാജരായിരുന്നു.

രജ്​പുത്തി​ന്‍റെ മരണത്തിൽ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ് ഒമ്പത് മണിക്കൂറിലധികം കഴിഞ്ഞ ദിവസം ചോദ്യം ചെയ്​തിരുന്നു. കൂടാതെ, പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി, സഹോദരൻ ഷോയിക് ചക്രവർത്തി എന്നിവരെയും ചോദ്യം ചെയ്തു. നേരത്തെ ചോദ്യം ചെയ്യൽ മാറ്റിവെക്കാൻ റിയ അപേക്ഷ നൽകിയിരുന്നുവെങ്കിലും അധികൃതർ നിരസിക്കുയായിരുന്നു.

സുശാന്തി​ന്‍റെ പിതാവ് കെ.കെ. സിങ്​ നൽകിയ പരാതിയിലാണ്​ പട്​ന പൊലീസ്​ റിയക്കെതിരെ കേസെടുത്തത്​. സുശാന്തി​ന്‍റെ അക്കൗണ്ടുകളിൽ നിന്ന് 15 കോടി രൂപ മാറ്റിയെന്നും മാനസികമായി ഉപദ്രവിച്ചെന്നും പിതാവ്​ ആരോപിച്ചിരുന്നു. ആത്​മഹത്യ ​പ്രേരണ കുറ്റമടക്കമാണ്​ റിയക്കെതിരെ പട്​ന പൊലീസ്​ ചുമത്തിയിട്ടുള്ളത്​.

സുശാന്തി​ന്‍റെ രണ്ട്​ അക്കൗണ്ടുകളിൽ നിന്നായി റിയക്ക് പണം കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്​. എന്നാൽ, ഇത്​ 15 കോടി രൂപ വരില്ല. കേസ്​ അന്വേഷിക്കുന്ന മുംബൈ പൊലീസും നേരത്തെ റിയയെ ചോദ്യം ചെയ്​തിരുന്നു.

ജൂൺ 14നാണ്​ സുശാന്ത്​ സിങ്​ രാജ്​പുതിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്​ത നിലയി​ൽ കണ്ടെത്തിയത്​. ഇതിന്​ ശേഷം ബോളിവുഡിലെ പല പ്രമുഖരെയും മുംബൈ പൊലീസ്​ ചോദ്യം ചെയ്​തിരുന്നു. കേസ്​ ബിഹാർ സർക്കാറി​ന്‍റെ ആവശ്യപ്രകാരം സി.ബി.​െഎക്ക്​ കൈമാറിയിരിക്കുകയാണ്​.sushanth singh rajput, reha chakraborty, സുശാന്ത്​സിങ്​ രാജ്​പുത്​, റിയ ചക്രവർത്തി, 

Tags:    
News Summary - Sushant Singh Rajput's ex-business manager appear before ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.