മുംബൈ: നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ ആത്മമഹത്യയുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയുടെ 'റിപ്പബ്ലിക് ടിവി'യും 'ടൈംസ് നൗ'വും നടത്തിയ മാധ്യമ വിചാരണ അതിരുകടന്നെന്ന് ബോംെബ ഹൈകോടതി. ഇരു ചാനലുകളെയും രൂക്ഷമായി വിമർശിച്ച കോടതി എന്നാൽ, ഇരുവർക്കുമെതിരെ തൽകാലം നടപടിയില്ലെന്നറിയിച്ചു. കേസന്വേഷണം റിപ്പോർട്ട് ചെയ്യുന്നതിന് ചാനലുകൾ കർശന മാർഗനിർദേശം രൂപപ്പെടുത്തണം. അതുവരെ അച്ചടി മാധ്യമങ്ങൾക്കുള്ള പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ ചട്ടങ്ങൾ ചാനലുകൾക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.
വിരമിച്ച െഎ.പി.എസ് ഉദ്യോഗസ്ഥരും ആക്ടിവിസ്റ്റുകളും നൽകിയ പൊതു താൽപര്യ ഹരജികളിൽ ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ് കുൽകർണി എന്നിവരാണ് തിങ്കളാഴ്ച വിധി പറഞ്ഞത്.
നിങ്ങൾതന്നെ അന്വേഷകരും പ്രോസിക്യൂട്ടറും ജഡ്ജിയുമായാൽ പിന്നെ ഞങ്ങളൊക്കെ എന്തിനാണെന്ന് റിപ്പബ്ലിക് ടി.വി അഭിഭാഷക മാളവിക ത്രിവേദിയോട് കോടതി ചോദിച്ചു. ആരെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാരോട് ചോദിക്കുന്നതും ആത്മഹത്യയാണോ നരഹത്യയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നതിനിടയിൽ അത് കൊലപാതകമാണെന്ന് വിളിച്ചുപറയുന്നതുമാണോ അന്വേഷണാത്മക പത്രപ്രവർത്തനമെന്നും കോടതി അവരോട് ചോദിച്ചു. സുശാന്ത് കേസിൽ പ്രാരംഭ ഘട്ടത്തിൽതന്നെ മുംബൈ പൊലീസിനെതിരെ നടന്ന മാധ്യമ വിചാരണ നിർഭാഗ്യകരമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.