നടൻ സുശാന്ത് സിങ് രാജ്പുതിെൻറ മരണം ആത്മഹത്യയാണെന്ന് എയിംസ് പാനലിന് നേതൃത്വം നൽകിയ ഡോ. സുധീർ ഗുപ്ത. നടെൻറ മെഡിക്കൽ റിപ്പോർട്ടുകളും മറ്റും പരിശോധിക്കുന്നതിനാണ് എയിംസ് ഡോക്ടർമാരുടെ വിദഗ്ധ സമിതിയെ ഏർപ്പെടുത്തിയത്. സുശാന്തിെൻറ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സംഘം വീണ്ടും വിലയിരുത്തിയിരുന്നു. 'സുശാന്തിെൻറ മരണം ആത്മഹത്യയാണ്. കൊലപാതകമെന്ന വാദം പൂർണമായി തള്ളുന്നു'ഡോ. സുധീർ ഗുപ്ത പറയുന്നു.
സെപ്റ്റംബർ 29 നാണ് എയിംസ് ഡോക്ടർമാർ തങ്ങളുടെ കണ്ടെത്തലുകൾ സിബിഐക്ക് സമർപ്പിച്ചത്. മരിച്ചയാളുടെ ശരീരത്തിലും വസ്ത്രത്തിലും ബലപ്രയോഗത്തിെൻറ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബോംബെ എഫ്എസ്എല്ലും എയിംസ് ടോക്സിേകാളജി ലാബും നടത്തിയ പരിശോധനകളിൽ ഏതെങ്കിലും മയക്കുവസ്തുക്കൾ നടെൻറ മേൽ ഉപയോഗിച്ചതായി തെളിവ് ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹചര്യെത്തളിവുകളും തൂങ്ങിമരിച്ചെന്ന നിഗമനമാണ് ശരിവയ്ക്കുന്നത്.സുശാന്തിെൻറത് കൊലപാതകമാണെന്ന് കുടുംബം ഉൾപ്പെടെ ആരോപണം ഉന്നയിച്ചതിനെതുടർന്ന് അന്വേഷണം സി.ബി.െഎയെ ഏൽപ്പിച്ചിരുന്നു. ജൂൺ 14 നാണ് സുശാന്തിനെ അപ്പാർട്ട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകി റിയ ചക്രബർത്തി ആത്മഹത്യയ്ക്ക് കാരക്കാരിയാണെന്നും പണം ദുരുപയോഗം ചെയ്തെന്നും അദ്ദേഹത്തിെൻറ കുടുംബം ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കുറ്റങ്ങളിൽപെട്ട് റിയ ഇപ്പോൾ ജയിലിലാണ്.
സുശാന്തിെൻറ മരണം ആദ്യം അന്യേഷിച്ച മുംബൈ പോലീസും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയിരുന്നത്. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ 'ആത്മഹത്യ പ്രേരണ'സംബന്ധിച്ച് സിബിഐ അന്വേഷണം തുടരുമെന്നാണ് സൂചന. 'കൊലപാതകമാണെന്ന് തെളിയിക്കാൻ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിനിടെ എന്തെങ്കിലും തെളിവ് ലഭിക്കുകയാണെങ്കിൽ കൊലപാതക കുറ്റം ചേർക്കും. ഇപ്പോൾ, ആത്മഹത്യയ്ക്കുള്ള ശ്രമവും എഫ്‌ഐആറിലെ മറ്റ് കുറ്റങ്ങളും അന്വേഷിക്കുകയാണ്'-സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു.
കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് എയിംസ് ഡോക്ടർ തന്നോട് പറഞ്ഞതായി സുശാന്തിെൻറ പിതാവ് നേരത്തെ ആരോപിച്ചിരുന്നു.എന്നാൽ ഡോ. ഗുപ്ത ഈ വാദങ്ങളെ നിരാകരിക്കുന്നു. 'െകാലപാതകത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ നിഗമനത്തിൽ എത്തുക ഡോക്ടർമാർക്ക് ബുദ്ധിമുട്ടാണ്. വിശദമായ ഫോറൻസിക് പരിശോധന ഇതിന് ആവശ്യമാണ്'-അദ്ദേഹം പറഞ്ഞു. സിബിഐയുടെ ഒൗദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് റിയയുടെ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.