ലി​ബി​യയിലെ ഇ​ന്ത്യ​ക്കാ​രെ സഹായിക്കാൻ 17 അംഗ സംഘത്തെ ചുമതലപ്പെടുത്തി -സുഷമ സ്വരാജ്

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യ​ ലി​ബി​യയിലെ ട്രി​പ​ളി​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർക്ക് സഹായം ഏക ോപിപ്പിക്കാൻ 17 പേരെ ചുമതലപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ത​ല​സ്ഥാ​ന​മാ​യ ട്രിപളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവർ വിസാ കാലാവധി കഴിഞ്ഞവർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സഹായങ്ങൾ നൽകും. ഈ അവസരം ലിബിയയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ ഉപയോഗപ്പെടുത്തണമെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ലി​ബി​യ​ൻ സ​ർ​ക്കാ​റി​നെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച ജ​ന​റ​ൽ ഖ​ലീ​ഫ ഹ​ഫ്‍താ​റി​​​​െൻറ വി​മ​ത സൈ​ന്യം ട്രി​പ​ളി വ​ള​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇന്ത്യയിലേക്ക് ഉ​ട​ൻ മ​ട​ങ്ങാ​ൻ പൗരന്മാരോട് കേന്ദ്ര സർക്കാർ ആ​വ​ശ്യ​പ്പെ​ട്ട​ിരുന്നു. 500 ഇ​ന്ത്യ​ക്കാ​ർ ഇ​പ്പോ​ഴും ട്രി​പ​ളി​യി​ലു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​മ​ത സൈ​ന്യം ന​ഗ​രം വ​ള​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രു​ന്നു.

ര​ണ്ടാ​ഴ്ച​ക്കി​ടെ ട്രി​പ​ളി​യി​ലും പ​രി​സ​ര​ പ്ര​ദേ​ശ​ങ്ങ​ളി​ലും 200ൽ അ​ധി​കം പേ​രാ​ണ് മ​രി​ച്ച​ത്.

Tags:    
News Summary - sushma swaraj Libya Tripoli -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.