ന്യൂഡൽഹി: 46ാമത് ഇസ്ലാമിക് കോഒാപറേഷൻ ഒാർഗനൈസേഷൻ (ഒ.െഎ.സി) വിദേശകാര്യ മന്ത്രിമാ രുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അബൂദബിയിലേക്ക് യാത്രതിരിച ്ചു. ഇന്ത്യ അതിഥി രാഷ്ട്രമായി പങ്കെടുക്കുന്നതിനെതിരെ പാകിസ്താന്റെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത് തിൽ കൂടിയാണ് സുഷമയുടെ യാത്ര.
ഇന്ത്യയെ അതിഥി രാഷ്ട്രമായി പങ്കെടുപ്പിക്കുന്നതിനെതിരെ യു.എ.ഇ വിദേശകാര്യ മന്ത്രിയെ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചില്ല.
മാർച്ച് ഒന്ന്, രണ്ട് തീയതികളിലാണ് അബൂദബിയിൽ സമ്മേളനം നടക്കുന്നത്. യു.എ.ഇ വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് സുഷമയെ ക്ഷണിച്ചത്.
'ഇസ്ലാമിക രാജ്യങ്ങളുടെ 50 വർഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാർഗരേഖ’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിഷയങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യും.
മാർച്ച് ഒന്നിന് ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽ ഉതൈമീൻ, അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളിലെ 56 അംഗങ്ങൾ, ഇന്ത്യൻ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.