ന്യൂയോർക്: ഇന്ത്യ ആഗോളതലത്തിൽ വിവരസാേങ്കതിക മേഖലയിലെ സൂപ്പർ പവറായി അംഗീകരിക്കപ്പെടുേമ്പാൾ, പാകിസ്താൻ ഭീകരതയുടെ ഫാക്ടറിയെന്ന നിലയിലാണ് പ്രശസ്തി നേടുന്നതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ശനിയാഴ്ച രാത്രി യു.എൻ പൊതുസഭയുടെ 72ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
െഎ.െഎ.ടി, െഎ.െഎ.എം, എയിംസ് തുടങ്ങിയവ ഇന്ത്യ സ്ഥാപിച്ചപ്പോൾ ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ, ഹഖാനി ശൃംഖല തുടങ്ങിയവയും ഭീകരപരിശീലന ക്യാമ്പുകളുമാണ് പാകിസ്താൻ ഉണ്ടാക്കിയത്. ഇന്ത്യ നിരവധി എൻജിനീയർമാരെ സൃഷ്ടിച്ചപ്പോൾ പാകിസ്താൻ സൃഷ്ടിച്ചത് കുറെ ഭീകരരെയാണ്. ഞങ്ങൾ ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും ജന്മം നൽകിയപ്പോൾ പാകിസ്താൻ ജന്മം നൽകിയത് തീവ്രവാദികൾക്കാണ്.
ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുേമ്പാൾ പാകിസ്താൻ ഇന്ത്യക്കെതിരെയാണ് പോരാടുന്നത്. അതിനാൽ പാക് നേതാക്കൾ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണം. എന്നാൽ, നിങ്ങളുടെ ജിഹാദികൾ ഇന്ത്യക്കാരെ മാത്രമല്ല, മറ്റു രാജ്യക്കാരെയും കൊല്ലുന്നുവെന്ന് പാകിസ്താൻ മനസ്സിലാക്കണമെന്ന് സുഷമ പറഞ്ഞു.
തനിക്ക് പാകിസ്താനിലെ ജനങ്ങളോട് പറയാനുള്ളത് നിങ്ങളുടെ പണം ഭീകര പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് ചെലവഴിക്കുന്നതെന്നാണ്. നിങ്ങൾ നിങ്ങളുടെ പണം നിങ്ങൾക്കുവേണ്ടിതന്നെ ചെലവഴിക്കണം. ഇന്ത്യക്കും പാകിസ്താനും ഒരേസമയത്താണ് സ്വാതന്ത്ര്യം ലഭിച്ചത്. ഇന്ത്യ ഇന്ന് ഹൈടെക് സൂപ്പർ പവറായി അറിയപ്പെടുേമ്പാൾ, പാകിസ്താൻ അറിയപ്പെടുന്നത് ഭീകര രാഷ്ട്രമായാണ്.
ഭീകരത മാനവരാശിയുടെ നിലനിൽപിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ സുഷമ, ഇന്ത്യ-പാക് തർക്കങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ചകൾ മതിയെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ വേണ്ടെന്നും വ്യക്തമാക്കി. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനുള്ള ധീരമായ തീരുമാനമായിരുന്നു ഇന്ത്യയിൽ നടപ്പാക്കിയ നോട്ട് നിരോധനമെന്ന് സുഷമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.