ന്യൂഡൽഹി: പാസ്പോർട്ട് ലഭിക്കുന്നത് വൈകിയതിനെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ആക്ഷേപിച്ച് ട്വീറ് റ് ചെയ്ത യുവാവിന് മന്ത്രിയുടെ വിനീതമായ മറുപടി. പാസ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് വിദേശത്ത് ജോലി അവസരം നഷ്ടമായ യുവാവ് മന്ത്രിയുടെ പേരിന് മുന്നിൽ ചേർത്ത ചൗക്കീദാർ പരാമർശത്തെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു.
‘‘താങ്കൾ ഒരു കാവൽക്കാരനല്ല. നാണമില്ലാത്ത വിവരംകെട്ട മന്ത്രിയാണ്. വ്യാജ പബ്ലിസിറ്റിയും സ്വന്തം താൽപര്യത്തിനനുസരിച്ച് പെയിഡ് ന്യൂസും ഉപയോഗിക്കുന്ന വ്യക്തിയാണ് താങ്കൾ. 34,000 രൂപ ശമ്പളം വാങ്ങുന്ന ഒരു സാധാരണക്കാരനാണ് താൻ. അപേക്ഷിച്ച പാസ്പോർട്ട് ലഭിക്കാൻ വൈകിയതിനെ തുടർന്ന് നല്ലൊരു ജോലി അവസരമാണ് തനിക്ക് നഷ്ടമായത്. ഇപ്പോഴും പാസ്പോർട്ടിനും നിങ്ങളുടെ മറുപടിക്കും വേണ്ടി കാത്തിരിക്കുന്നു’’-എന്നായിരുന്നു മുംബൈ സ്വദേശിയായ നിരഞ്ജൻ എന്ന യുവാവിെൻറ ട്വീറ്റ്.
മണിക്കൂറുകൾക്കകം സുഷമ സ്വരാജിെൻറ മറുപടി എത്തി. താങ്കളുടെ ഉപചാരങ്ങൾക്ക് നന്ദി. ഓഫീസ് നിങ്ങളുമായി ബന്ധപ്പെടുകയും പാസ്പോർട്ട് ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്നായിരുന്നു സുഷമ സ്വരാജ് റീട്വീറ്റ് ചെയ്തത്.
Thanks for your compliments. My office will get in touch with you today and help you get the Passport. https://t.co/4GT2enfEcG
— Chowkidar Sushma Swaraj (@SushmaSwaraj) April 1, 2019
സുഷമ വളരെ വിനീതമായി നിരഞ്ജെൻറ പ്രശ്നത്തിൽ ഇടപെട്ടതോടെ യുവാവിെൻറ ട്വീറ്റിനെതിരെ നിരവധി പേർ രംഗത്തെത്തി. ഇതോടെ താൻ മന്ത്രിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും സാധാരണ പൗരൻ എന്ന നിലയിൽ സർക്കാറിെൻറ അവഗണനക്കെതിരെയാണ് അത്തരത്തിൽ പെരുമാറിയതെന്നും നിരഞജൻ വിശദീകരിച്ചു. മന്ത്രി ഇടപെടൽ നടത്തിയ സാഹചര്യത്തിൽ പാസ്പോർട്ട് കാത്തിരിക്കുകയാണ് നിരഞ്ജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.