ന്യൂഡൽഹി: കോവിഡ് രോഗബാധ പരത്താൻ ഗൂഡാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ഡൽഹിയിലെ ബവാനയിൽ യുവാവിന് ആൾക്ക ൂട്ടത്തിന്‍റെ ക്രൂര മർദനം. ഹരേവാലി വില്ലേജിലെ 22 കാരനായ മഹ്ബൂബ് അലിയെയാണ് മർദിച്ചത്. മൃതപ്രായനായി തീവ്ര പരി ചരണ വിഭാഗത്തിലുള്ള മഹ്ബൂബ് അലി കൊല്ലപ്പെട്ടുവെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെങ്കിലും പൊലീസ് തന്നെ പിന്നീട് അത് നിഷേധിച്ചു.
മധ്യപ്രദേശിലെ ഭോപാലിൽ തബ്ലീഗ് സമ്മേളനത്തിന് പോയിരുന്നുവെന്നും 45 ദിവസത്തിനുശേഷമാണ് അലി തിരിച്ചെത്തിയതെന്നും പറയുന്നു. പച്ചക്കറി ട്രക്കിലായിരുന്നു അലി മടങ്ങിയെത്തിയത്. ആസാദ്പുർ പച്ചക്കറി മാർക്കറ്റിൽ ഒരുക്കിയ മെഡിക്കൽ ക്യാമ്പിൽ വെച്ച് ഇയാൾ വൈദ്യപരിശോധനക്ക് വിധേയനായിരുന്നു. രോഗബാധ ഇല്ലെന്ന് കണ്ടെതിനാൽ ഇയാളെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.
എന്നാൽ മടങ്ങി എത്തിയ അലിയെ ഗ്രാമത്തിൽ കോവിഡ് പരത്താൻ എത്തിയതാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.