മുസ്ലിംകൾക്കെതിരെ വർഗീയപ്രസംഗം: മുൻ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്



മുംബൈ: മുസ്ലിംകൾക്കെതിരെ വർഗീയ പ്രസംഗം നടത്തിയ തെലങ്കാനയിലെ മുൻ ബി.ജെ.പി എം.എൽ.എ രാജ സിങ്ങിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു.

ഹിന്ദു ജന ആക്രോഷ് റാലിക്കിടെ അഹ്മദ്നഗറിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ വൈറലറായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ്. 2026ഓടെ രാജ്യം ഹിന്ദു രാഷ്ട്രമാകുമെന്നും അതോടെ ബാങ്കുവിളിക്കാൻ ഉച്ചഭാഷിണിപോലും ലഭിക്കില്ലെന്നും ഹിന്ദുകൾക്കെതിരെ സംസാരിക്കുകയോ പശുവിനെ അറുക്കുകയോ ചെയ്യുന്നവരെ നേരിടാൻ ശിവജിയുടെ സൈന്യം തയാറാണെന്ന് മനസ്സിലാക്കണമെന്നുമായിരുന്നു രാജ സിങ് നടത്തിയ വിവാദപ്രസംഗം. നേരത്തേ ലാത്തൂർ പൊലീസും സമാന കേസെടുത്ത് രാജ സിങ്ങിനെ ചോദ്യംചെയ്തിരുന്നു. ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ഒരാൾപോലും മഹാരാഷ്ട്രയുടെ മണ്ണിൽ ജീവനോടെ ഉണ്ടാകരുതെന്നാണ് ലാത്തൂരിൽ ഇദ്ദേഹം പ്രസംഗിച്ചത്. മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതിന് മുംബൈയിലും കേസുണ്ട്. 

Tags:    
News Summary - Suspended BJP MLA T Raja Singh booked for hate speech at Shivjayanti event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.