ലഖ്നോ: പുൽവാമ ഭീകരാക്രമത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട യു.പിയിലെ എട്ട് അധ്യാപകരെ സസ്പെൻറ് ചെയ്തു. സുരേന്ദ്ര കുമാർ, അമരേന്ദ്ര കുമാർ, രവീന്ദ്ര കനോജിയ, രവിശങ്കർ യാദവ്, നന് ദ്ജി യാദവ്, സത്യപ്രകാശ് വർമ, നിരങ്കർ ശുക്ല, രാജേഷ് ശുക്ല എന്നിവരെയാണ് സസ്പെൻറ് ചെയ്തത്.
ഇവരിൽ ചിലർ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തിയതും ബാലാക്കോട്ട് വ്യോമാക്രമത്തിൻെറ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിച്ചതും നടപടിക്ക് കാരണമായിട്ടുണ്ട്.
ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ അഭിപ്രായപ്രകടനം നടത്തിയത്. ബേസിക് ശിക്ഷ അധികാരി(ബി.എസ്.എ) ദിനേഷ് യാദവിനേയും സസ്പെൻറ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ സ്കൂൾ അധ്യാപകനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.