ന്യൂഡൽഹി: ബംഗാളിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട മുൻ രാജ്യസഭാംഗം സ്വപൻ ദാസ് ഗുപ്തയെ സർക്കാർ വീണ്ടും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. പ്രമുഖ പത്രപ്രവർത്തകനായ സ്വപൻദാസ് ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാജ്യസഭാംഗത്വം രാജിവെക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ശിപാർശയിൽ 12 അംഗങ്ങളെ പ്രസിഡൻറാണ് രാജ്യസഭയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യുന്നത്. മുതിർന്ന അഭിഭാഷകനായ മഹേഷ് ജത്മലാനിയേയും ഇന്നലെ ഉപരിസഭയിലേക്ക് നോമിനേറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.