ട്വിറ്റർ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കു പിന്നാലെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും ജീവനക്കാരെ പിരിച്ചുവിടുന്നു. ആദ്യഘട്ടത്തിൽ 380 പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് കഠിനമായ തീരുമാനമെടുക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ''പുനർനിർമാണ പരിശീലനത്തിന്റെ ഭാഗമായി ഞങ്ങളുടെ ടീമിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ് ഞങ്ങൾ നടപ്പാക്കുന്നത്. ഇതിലൂടെ കടന്നുപോകേണ്ടി വന്നതിൽ നിങ്ങളോട് ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു''-സി.ഇ.ഒ ശ്രീഹർഷ മജെറ്റി ഇന്ന് രാവിലെ ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ പറഞ്ഞു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി 6,000 തൊഴിലാളികളില്‍ 8-10 ശതമാനം പേരെ കുറക്കാനാണ് കമ്പനി തീരുമാനിച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2022 നവംബറില്‍ സൊമാറ്റോ അവരുടെ 3,800 തൊഴിലാളികളില്‍ മൂന്നു ശതമാനം പേരെ പിരിച്ചുവിട്ടിരുന്നു.
നിലവില്‍ സ്വിഗ്ഗി ജീവനക്കാര്‍ കടുത്ത ജോലി സമ്മര്‍ദ്ദത്തിലാണെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട്. ഓഹരികളുടെ മോശം പ്രകടനം മൂലം സ്വിഗ്ഗിയുടെ പ്രാഥമിക രേഖകള്‍ സെബിയില്‍ ഫയല്‍ ചെയ്യുന്നതിനും കാലതാമസമുണ്ടാക്കി. കമ്പനിയുടെ വിതരണ തൊഴിലാളികളും വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തിലെ സ്വിഗ്ഗിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 1617 കോടി രൂപയില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 3,628.90 കോടി രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.