ന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളിൽ വൻ വർധനയുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ സ്വിസ് അധികൃതരിൽനിന്ന് നിക്ഷേപകരുടെ വിവരം തേടി കേന്ദ്ര സർക്കാർ. 2020ൽ ഇന്ത്യൻ പൗരന്മാരും സ്ഥാപനങ്ങളും നിക്ഷേപിച്ച ഫണ്ടുകളുടെ വിശദാംശങ്ങളും ഇതുമായി ബന്ധപ്പെട്ട് ബാങ്കിെൻറ വിലയിരുത്തലുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ പുറത്തുവന്ന നിക്ഷേപ കണക്കുകൾ ഇന്ത്യക്കാർ സ്വിസ് ബാങ്കിൽ നിക്ഷേപിച്ച കള്ളപ്പണത്തിെൻറ അളവിനെയല്ല സൂചിപ്പിക്കുന്നതെന്നാണ് കേന്ദ്രത്തിെൻറ നിലപാട്.
അതേസമയം, 2019 മുതൽ സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപങ്ങൾ പകുതിയായി കുറഞ്ഞെന്ന് അവകാശപ്പെടുന്ന സർക്കാർ, നിക്ഷേപകരുടെ കണക്കുകൾ പുറത്തുവിടാൻ തയാറായില്ല.നിലവിലെ ഇന്ത്യക്കാരായ ഇടപാടുകാരുടെ നിക്ഷേപത്തിൽ കുറവുണ്ടെങ്കിലും സ്വിസ് ബാങ്കുകൾ, ഇവയുടെ ഇന്ത്യൻ ശാഖകൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയിലായി ഇന്ത്യക്കാരുടെയും ഇവിടത്തെ സ്ഥാപനങ്ങളുടെയും നിക്ഷേപം കഴിഞ്ഞ വർഷം 20,500 കോടിയായി (2.55 ബില്യൺ സ്വിസ് ഫ്രാങ്ക്) ഉയർന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. സ്വിറ്റ്സർലൻഡ് കേന്ദ്ര ബാങ്കിെൻറ വാർഷിക ഡേറ്റയെ ആധാരമാക്കിയായിരുന്നു മാധ്യമ റിപ്പോർട്ടുകൾ.
രാജ്യത്തെ വിവിധ കമ്പനികളുടെ വാണിജ്യ ഇടപാടുകൾ വർധിച്ചതും ഇവിടത്തെ സ്വിസ് ബാങ്ക് ബ്രാഞ്ചുകളുമായി ഇന്ത്യൻ ബാങ്കുകളുടെ ഇടപാടുകൾ വർധിച്ചതുമാണ് നിക്ഷേപ വർധനക്കുള്ള കാരണങ്ങളെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ സ്വിസ് ബാങ്കിെൻറ ഇവിടത്തെ ശാഖകളിൽ ഇന്ത്യൻ കമ്പനികളുടെ മൂലധനം വർധിച്ചതും നിക്ഷേപ വർധനക്ക് കാരണമായതായി സർക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.