ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടറിൽ തെരച്ചിൽ നടത്തിയ ഐ.എ.എസ ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുക വഴി തെരഞ്ഞെടുപ്പ് കമീഷെൻറ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാനുള്ള അവസരമാണ് കളഞ്ഞുകുളിച്ചതെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി.
നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന സന്ദേശം നൽകാൻ ആ അവസരം ഉപയോഗിക്കണമായിരുന്നു. അത് നഷ്ടപ്പെടുത്തി -അദ്ദേഹം ട്വീറ്റ് ചെയ്തു. ഒഡിഷയിലെ സംബൽപുരിൽ മോദിയുടെ കോപ്ടർ പരിശോധിച്ച ഉദ്യോഗസ്ഥൻ മുഹ്സിനെയാണ് ബുധനാഴ്ച രാത്രി തെരഞ്ഞെടുപ്പ് കമീഷൻ സസ്പെൻഡ് ചെയ്തത്. പ്രത്യേക സംരക്ഷണമുള്ളവരെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചുവെന്നതാണ് ഇതിന് കാരണമായി പറഞ്ഞത്.
ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിെൻറ കോപ്ടറിലും കമീഷൻ ഫ്ലയിങ് സ്ക്വാഡ് ചൊവ്വാഴ്ച തെരച്ചിൽ നടത്തിയിരുന്നു. റൂർക്കലയിലായിരുന്നു സംഭവം. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനിെൻറ കോപ്ടറിലും അതേദിവസം സമാന നടപടിയുണ്ടായി. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ വാർത്തസമ്മേളനം നടത്തവെ, ഐ.എസ്.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനുള്ള നിർദേശത്തിെൻറ പകർപ്പ് കാണിക്കണമെന്ന് വാർത്തലേഖകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് കൃത്യമായ മറുപടി ഉദ്യോഗസ്ഥർ നൽകിയില്ല.
പ്രധാനമന്ത്രിയുടെ കോപ്ടറും വിമാനവും തെരച്ചിൽ നടത്തരുത് എന്ന കാര്യത്തിൽ നിർദേശമുണ്ടോ എന്നതിൽ ഒരു വ്യക്തതയുമില്ല എന്നാണ് റിപ്പോർട്ട്. കമീഷൻ നടപടിയെ കോൺഗ്രസും ആംആദ്മി പാർട്ടിയും ശക്തമായി വിമർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.