സയ്യിദ് സആദത്തുല്ല ഹുസൈനി 

സയ്യിദ് സആദത്തുല്ല ഹുസൈനി വീണ്ടും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ

ന്യൂഡൽഹി: ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീറായി സയ്യിദ് സആദത്തുല്ല ഹുസൈനിയെ വീണ്ടും തിരഞ്ഞെടുത്തു. ഡൽഹിയിലെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആസ്ഥാനത്ത് ചേർന്ന 162 അംഗ പ്രതിനിധി സഭാ യോഗമാണ് അമീറിനെ തിരഞ്ഞെടുത്തത്. 2027 മാർച്ച് വരെ നാല് വർഷമാണ് കാലാവധി.

തെലങ്കാനയിലെ മഹ്ബൂബ് നഗർ സ്വദേശിയായ സയ്യിദ് സആദത്തുല്ല ഹുസൈനി 2019ലാണ് അഖിലേന്ത്യാ അമീർ സ്ഥാനത്തെത്തിയത്. ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഇദ്ദേഹം വിദ്യാർഥി കാലഘട്ടം മുതൽ പ്രവർത്തനപഥത്തിൽ സജീവമായിരുന്നു. 1999ലും 2003ലും എസ്.ഐ.ഒ ദേശീയ അധ്യക്ഷനായിരുന്നു. ജമാഅത്തെ ഇസ്‌ലാമി അസി. അമീറായും കേന്ദ്ര ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 22 പുസ്തകങ്ങളും ഉറുദുവിലും ഇംഗ്ലീഷിലുമായി 400ലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡൽഹി, അലിഗഢ് തുടങ്ങിയ നഗരങ്ങളിലെ നിരവധി വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെ ബോർഡ് അംഗമാണ്. ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് ബിരുദധാരിയായ സയ്യിദ് സആദത്തുല്ല ഹുസൈനി ഉറുദു മാസികയായ 'സിന്ദഗിയെ നൗ'വിന്‍റെ ചീഫ് എഡിറ്ററാണ്. 

Tags:    
News Summary - Syed Sadatullah Hussaini Re-elected Jamaat-e-Islami Hind President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.