വയനാട് ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടി വേണം -സആദത്തുല്ല ഹുസൈനി

ന്യൂഡൽഹി: വയനാട്ടിലെയും പശ്ചിമഘട്ടത്തിലെയും വർധിച്ചുവരുന്ന ഉരുൾപൊട്ടലുകൾ ഭീതിദമായതിനാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ഹുസൈനി ജമാഅത്തെ ഇസ്‍ലാമി വളന്‍റിയർമാർ രക്ഷാദൗത്യത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമാണെന്നും ഇരകളുടെ പുനരധിവാസത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പറഞ്ഞു. ഉത്തർപ്രദേശിൽ മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികളെ ബലപ്രയോഗത്തിലൂടെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാനുള്ള നീക്കത്തെ ജമാഅത്ത് അധ്യക്ഷൻ ശക്തമായി അപലപിച്ചു. ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതി വിഹിതങ്ങൾ വെട്ടിക്കുറച്ച കേന്ദ്ര ബജറ്റ് ‘സബ് കാ വികാസ്’ എന്ന സർക്കാർ മുദ്രാവാക്യത്തോട് നീതി ചെയ്യുന്നില്ലെന്നും കേന്ദ്ര ബജറ്റ് ഒരു വർഗത്തിന് വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫലസ്തീനിൽ തുടരുന്ന ഇസ്രായേൽ വംശഹത്യ തടയാൻ ഇന്ത്യ ഫലപ്രദമായ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ഹുസൈനി ആവശ്യപ്പെട്ടു. ഇന്ത്യ ഭീകര പട്ടികയിൽപ്പെടുത്താത്ത ഇസ്മാഈൽ ഹനിയ്യയെ ചില ഇന്ത്യൻ മാധ്യമങ്ങൾ ഭീകരനാക്കി ചിത്രീകരിക്കുന്നത് അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാനാണ്. എല്ലാത്തരം സാമ്രാജ്യത്വ അന്യായങ്ങൾക്കെതിരായും അടിച്ചമർത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനായും പൊരുതുകയെന്നതാണ് നമ്മുടെ ദേശീയ ധാർമികതയെന്നും ഹുസൈനി ഓർമിപ്പിച്ചു.

Tags:    
News Summary - Steps must be taken to prevent the Wayanad disaster -Syed Sadatullah Hussaini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.