വാരാണസി: ഗ്യാൻവ്യാപി മസ്ജിദ് സമുച്ചയത്തിലെ വ്യാസ്ജി നിലവറയുടെ (വ്യാസ്ജി കാ തെഹ്ഖാന) മേൽഭാഗത്തുകൂടി മുസ്ലിംകൾ നടക്കുന്നത് തടയണമെന്ന ഹിന്ദു പക്ഷത്തിന്റെ ഹരജി കോടതി ആഗസ്റ്റ് 17ലേക്ക് മാറ്റി. മുസ്ലിം പക്ഷത്തെ പ്രതിനിധികളും ഹരജി പരിഗണിച്ചപ്പോൾ വാരാണസി കോടതിയിൽ എത്തിയിരുന്നു. വിഷയത്തിൽ മുസ്ലിം പക്ഷം 17ന് മറുവാദം ഉന്നയിച്ചേക്കും.
നിലവറയുടെ മേൽഭാഗവും തൂണുകളും കാലപ്പഴക്കമുള്ളതിനാൽ തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകനായ മദൻ മോഹൻ യാദവ് വാദിച്ചു. ഈ ഭാഗം അറ്റകുറ്റപ്പണി ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഹരജി പരിഗണിച്ച ജില്ല ജഡ്ജി സഞ്ജീവ് പാണ്ഡെ കൂടുതൽ വാദത്തിനായി 17ലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.