വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയില്ല; യു.പി ഉദ്യോഗസ്ഥനോട് കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ ആവശ്യപ്പെട്ടു

ലഖ്നോ: വിവരാവകാശ അപേക്ഷക്ക് കൃത്യസമയത്ത് മറുപടി നൽകാത്തതിന് യു.പി ഉദ്യോഗസ്ഥന് വിചിത്രശിക്ഷ. ഗാസിപ്പൂരിലെ ഉദ്യോഗസ്ഥനോട് വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യാനാണ് ആവശ്യപ്പെട്ടത്. വി.ഡി.ഒയും നൂൺറാ വില്ലേജിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുമായ ചന്ദ്രിക പ്രസാദിനോടാണ് സംസ്ഥാന ഇൻഫർമേഷൻ ഓഫീസർ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ ആവശ്യപ്പെട്ടത്.

കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന്റെ വിഡിയോയും പ്രസാദിനോട് കമ്മീഷൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ ഉപയോഗിക്കുന്ന തുക 25,000 രൂപയിൽ കൂടരുതെന്നും നിർദേശിച്ചിട്ടുണ്ട്.

നൂൺറാ ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ഭൂപേന്ദ്ര കുമാർ പാണ്ഡേയുടെ ചോദ്യത്തിനാണ് പ്രസാദ് മറുപടി നൽകാതിരുന്നത്. ഇതോടെ വിവരാവാകാശ കമ്മീഷണർ അജയ് കുമാർ പ്രസാദിന് വിചിത്ര ശിക്ഷ വിധിക്കുകയായിരുന്നു. സാധാരണയായി 25,000 രൂപ പിഴയാണ് ഇത്തരം കേസുകളിൽ നൽകുന്നത്. പ്രസാദ് മനപ്പൂർവം വീഴ്ച വരുത്തിയെന്ന് കരുതുന്നില്ലെന്നും അതിനാലാണ് പ്രതീകാത്മക ശിക്ഷ നൽകിയതെന്നും അജയ് കുമാർ പറഞ്ഞു.

Tags:    
News Summary - 'Symbolic Punishment': UP Official Asked To Serve Mid-Day Meals For Delay In Responding To RTI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.